റായ്പുർ : ചത്തീസ്ഗഢ് ഐഎഎസ് ഓഫീസറുടെ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ശനിയാഴ്ചയാണ് സംഭവം. ഐഎഎസ് ഓഫീസര്‍ ബാബുലാല്‍ അഗ്രവാളിന്റെ 27 കോടി രൂപ വിലയുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

പണമിടപാടുമായി ബന്ധപ്പെട്ട അഴിമതികേസുകളില്‍ അഗ്രവാളിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തു വരികയാണ്. 

27.86 കോടി രൂപയാണ് കണ്ടുകെട്ടിയ വസ്തുവകകളുടെ കൃത്യമായ മൂല്യം. നവംബര്‍ 9ന് അറസ്റ്റിലായ അഗ്രവാള്‍ ഡിസംബര്‍ 5വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ചത്തീസ്ഗഢ് സര്‍ക്കാരില്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്ന ഇദ്ദേഹത്തെ അഴിമതി ആരോപണത്തില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ അറസ്റ്റിനെത്തുടര്‍ന്ന് പിന്നീട് അഗ്രവാളിനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡും ചെയ്തിരുന്നു. സംസ്ഥാന സർക്കാരില്‍ ആരോഗ്യ സെക്രട്ടറിയായിരിക്കെ അന്വേഷണത്തില്‍ ഇടപെട്ട് തീര്‍പ്പാക്കാന്‍ അഗ്രവാള്‍ ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്.

content highlights: ED Attaches Assets Worth Over 27 Crore Of Former IAS Officer