ചരൺജിത് സിങ് ഛന്നിയും ഭൂപീന്ദർ സിങ് ഹണിയും| File Photo: ANI
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ ബന്ധുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അറസ്റ്റ് ചെയ്തു. അനധികൃത മണല്‍ ഖനന കേസിലാണ് ഛന്നിയുടെ അനന്തരവന് ഭൂപീന്ദര്‍ സിങ് ഹണി അറസ്റ്റിലായത്. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ ഭൂപീന്ദര്‍ സിങ്ങിനെയും രണ്ടു കൂട്ടാളികളെയും ഇ.ഡി. ചോദ്യം ചെയ്യും.
ജലന്ധറില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഭൂപീന്ദറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃത മണല്‍ ഖനന കേസുമായി ബന്ധപ്പെട്ട നീണ്ടസമയത്തെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഇത്. നേരത്തെ ഭൂപീന്ദറിന്റെ വസതിയിലും മറ്റ് പത്തിടങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ജലന്ധറിലെ കോടതിയില്‍ ഹാജരാക്കിയ ഭൂപീന്ദറിനെ ഫെബ്രുവരി എട്ടുവരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു.
അതേസമയം വിഷയത്തില്‍ ഛന്നിയുടെ പ്രതികരണം എത്തിയിട്ടുണ്ട്. നിയമം അതിന്റെ വഴിക്കു പോകട്ടെ. എനിക്ക് പ്രശ്നമൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
content highlights: ed arrests kin of punjab chief minister's kin in illegal sand mining case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..