Photo: PTI
റായ്പൂര്‍: ഛത്തീസ്ഗഡിലെ ഉന്നത ഉദ്യോഗസ്ഥയും മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുമായ സൗമ്യ ചൗരസ്യയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നാല് ദിവസത്തേയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലേക്ക് വിടുകയും ചെയ്തു. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.
ഛത്തീസ്ഗഡില്‍ നിന്ന് അയയ്ക്കുന്ന ഒരോ ടണ്‍ കല്‍ക്കരിയില്‍നിന്നും 25 രൂപ വീതം അനധികൃതമായി ലെവി ഈടാക്കുന്നുവെന്ന, ആദായനികുതിവകുപ്പിന്റെ പരാതിയിന്മേലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഉന്നത ഉദ്യോഗസ്ഥരും ബിസിനസ്സുടമകളും രാഷ്ട്രീയക്കാരും ഇടനിലക്കാരുമെല്ലാമടങ്ങുന്ന വലിയ സംഘമാണ് ഇതിനു പിന്നിലെന്നാണ് ലഭിച്ച വിവരം.
2020 ഫെബ്രുവരിയിലും ചൗറേഷ്യയുടെ വീട്ടില്‍ റെയ്ഡ് നടന്നിട്ടുണ്ട്. അന്ന് അതിനെ രാഷ്ട്രീയ പ്രതികാരമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ വിശേഷിപ്പിച്ചത്. കേസില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടത്തിയ റെയ്ഡില്‍ സമീര്‍ വിഷ്ണോയി എന്ന ഐഎഎസ് ഉദ്യോഗസ്ഥനെയും മറ്റ് രണ്ട് പേരെയും കൂടി ഇഡി അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റഡിയിലെടുക്കുന്നവരെ ഇഡി മര്‍ദിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച ബഘേല്‍ ട്വീറ്റുകള്‍ പങ്കുവെച്ചിരുന്നു. കസ്റ്റഡിയിലെടുക്കുന്ന ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നതും ഇവര്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമൊന്നും അംഗീകരിക്കാനാവില്ല എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പറഞ്ഞത്. ലോക്കല്‍ പോലീസീനെ അറിയിക്കാതെയാണ് ഇവരെ അറസ്റ്റു ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അഴിമതിയ്ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും എന്നാല്‍ അവയുടെ അന്വേഷണത്തിനിടെ സംഭവിക്കുന്ന അനധികൃത പ്രവൃത്തികള്‍ ഉള്ക്കൊള്ളാനാവുന്നതല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യം ചെയ്യലിന്റെ വീഡിയോ ഷൂട്ട് ചെയ്യണമെന്നും മുഖ്യമന്ത്രിആവശ്യപ്പെടുകയുണ്ടായി.
Content Highlights: saumya chaurasia, chattisgarh chief minister's deputy secretary, arrested, ed, money laundering
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..