രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടാകില്ലെന്ന് ധനമന്ത്രി


നിർമല സീതാരാമൻ| ഫോട്ടോ: ഉണ്ണികൃഷ്ണൻ മാതൃഭൂമി

ന്യൂഡല്‍ഹി :രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും രാജ്യത്തെ പണപ്പെരുപ്പം ഏഴുശതമാനമോ അതില്‍ കുറവോ ആയി പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ലോക്സഭയില്‍ വിലക്കയറ്റവിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

കോവിഡ് വ്യാപനം, റഷ്യ-യുക്രൈന്‍ യുദ്ധം, വിതരണശൃംഖലയുടെ തകര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍മൂലം പ്രതീക്ഷിച്ച സാമ്പത്തികവളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജി.ഡി.പി. തകര്‍ച്ചയിലാണ്. യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത് 22 മാസം പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നു. ചൈനയില്‍ മൂവായിരം ബാങ്കുകളാണ് പാപ്പരായത്. ഇന്ത്യയില്‍ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റവുംകുറഞ്ഞ നിരക്കായ 5.9 ശതമാനത്തിലെത്തിയിരിക്കുന്നു. ഇന്ത്യയുടെ കടഭാരം-ജി.ഡി.പി. അനുപാതം നടപ്പുവര്‍ഷം 56.21 ശതമാനമായിരിക്കും. മറ്റുരാജ്യങ്ങളെക്കാള്‍ കുറവാണിത് -മന്ത്രി പറഞ്ഞു.

ജി.എസ്.ടി.: സംസ്ഥാനങ്ങള്‍ എതിര്‍ത്തില്ല

പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയടക്കം വിവിധ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി. നിരക്ക് ഏര്‍പ്പെടുത്തിയത് ജി.എസ്.ടി. കൗണ്‍സിലാണെന്നും ഈ തീരുമാനവുമായി കേന്ദ്രസര്‍ക്കാരിന് ബന്ധമില്ലെന്നും മന്ത്രിപറഞ്ഞു.

ഈ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഒരു സംസ്ഥാനവും എതിര്‍പ്പുയര്‍ത്തിയില്ല. തീരുമാനം കൈക്കൊണ്ടശേഷം പുറത്തുവന്ന് എതിര്‍പ്പുയര്‍ത്തുന്നത് ഇരട്ടത്താപ്പാണ്. പാക്കുചെയ്ത സാധനങ്ങള്‍ക്കാണ് ജി.എസ്.ടി. ചുമത്തിയിരിക്കുന്നത്. ചില്ലറവില്‍പ്പനയ്ക്കുള്ള ഇനങ്ങളില്‍ ജി.എസ്.ടി. ചുമത്തില്ല. അതിനാല്‍, ജി.എസ്.ടി. നിരക്ക് പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കില്ല- മന്ത്രി പറഞ്ഞു.

പെന്‍സിലിന് ജി.എസ്.ടി.യില്ല

കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുള്ള പെന്‍സിലിന് ജി.എസ്.ടി. ചുമത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ ഐ.സി.യുവിനോ അടിയന്തരസേവനങ്ങള്‍ക്കോ ജി.എസ്.ടി.യില്ല. അയ്യായിരം രൂപയ്ക്കുമേല്‍ പ്രതിദിന വാടകയുള്ള ആശുപത്രിമുറികള്‍ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്താനാണ് തീരുമാനം. ശ്മശാനം, മോര്‍ച്ചറി, ശവസംസ്‌കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ജി.എസ്.ടി.യില്ല -മന്ത്രി വ്യക്തമാക്കി.

ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി : വിലക്കയറ്റം വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനുനേരെ ആഞ്ഞടിച്ച് ലോക്സഭയില്‍ പ്രതിപക്ഷം. കുതിക്കുന്ന പണപ്പെരുപ്പം നേരിടുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് തിങ്കളാഴ്ച ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. വോട്ടെടുപ്പിന് വ്യവസ്ഥയില്ലാത്ത ചട്ടം 193 പ്രകാരമാണ് ചര്‍ച്ച നടന്നത്.

കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കുട്ടികള്‍ക്ക് എഴുതാനുള്ള പെന്‍സിലിനുപോലും ജി.എസ്.ടി. നിരക്ക് ഉയര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബബജറ്റ് ഈ സര്‍ക്കാര്‍ ആകെ താറുമാറാക്കി. 14 മാസമായി രാജ്യത്തെ പണപ്പെരുപ്പത്തോത് ഇരട്ടയക്കത്തിലാണ്. 30 വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴെന്ന് തിവാരി കുറ്റപ്പെടുത്തി.

നോട്ട് പിന്‍വലിക്കല്‍ നടപടിയും ജി.എസ്.ടി.യിലെ അപാകങ്ങളും സാമ്പത്തികരംഗത്തെ തകര്‍ത്തെന്ന് ഡി.എം.കെ. അംഗം കനിമൊഴി ആരോപിച്ചു. വിലക്കയറ്റം തടയാന്‍ ഫലപ്രദമായ നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്ന് കനിമൊഴി പറഞ്ഞു. ഇന്ത്യയെക്കാള്‍ വളര്‍ച്ചനിരക്ക് ബംഗ്ലാദേശ് കൈവരിച്ചുകഴിഞ്ഞെന്ന് എന്‍.സി.പി. അംഗം സുപ്രിയ സുലെ പറഞ്ഞു. ഇന്ത്യക്ക് 3.7 ശതമാനവും ബംഗ്ലാദേശിന് എട്ട് ശതമാനവുമാണ് വളര്‍ച്ചനിരക്ക്.

പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണെന്ന് ആര്‍.എസ്.പി. അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ഭഷ്യധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയത് സാധാരണജനങ്ങള്‍ക്ക് കടുത്തഭാരമായെന്നും ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്രമായ സാമ്പത്തികനയമാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് അംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. സാധാരണക്കാരുടെ ജീവിതം വിലക്കയറ്റത്താല്‍ ദുരിതത്തിലാണെന്ന് കേരളാ കോണ്‍ഗ്രസ് അംഗം തോമസ് ചാഴികാടന്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണമെന്ന് സി.പി.എം. അംഗം എ.എം. ആരിഫ് അഭിപ്രായപ്പെട്ടു.

പച്ചവഴുതനങ്ങ കടിച്ച് കാകോളി

പാചകവാതകത്തിന്റെ വിലവര്‍ധന ചൂണ്ടിക്കാട്ടാന്‍ പച്ചവഴുതനങ്ങ പ്രസംഗത്തിനിടയില്‍ കടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം കാകോളി ഘോഷ്. ഈ സര്‍ക്കാര്‍ വേവിക്കാത്ത ഭക്ഷണസാധനങ്ങള്‍ കഴിച്ച് ജീവിക്കാനാണോ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അവര്‍ ചോദിച്ചു.

Content Highlights: Economic slowdown Niramala Sitaraman Loksabha

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented