ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

ഇതോടെ സാമ്പത്തിക സംവരണം പ്രാബല്യത്തില്‍വന്നു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസമേഖലയിലും പത്ത് ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമഭേദഗതി. കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്.

തുടര്‍ന്ന് ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിക്കുകയും വലിയ എതിര്‍പ്പുകളില്ലാതെ ബില്‍ പാസാവുകയും ചെയ്തു.

Content Highlights: economic reservation law comes into force in india