തിരഞ്ഞെടുപ്പിലെ സൗജന്യ വാഗ്ദാനങ്ങള്‍: നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ല-കോണ്‍ഗ്രസ്


ജയറാം രമേശ് | Photo : ANI

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്ന് കോണ്‍ഗ്രസ്. അത്തരം നടപടികളില്‍ നിന്ന് കമ്മിഷന്‍ വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കനുസൃതമായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ഉള്‍പ്പെടുത്തുന്ന വാഗ്ദാനങ്ങള്‍ ഒരു രാഷ്ട്രീയകക്ഷി മുന്നോട്ടുവെയ്ക്കുന്ന ആശയസംഹിത പ്രതിഫലിപ്പിക്കുന്നവയാണെന്നും അത്തരം വാഗ്ദാനങ്ങള്‍ക്ക് കൃത്യമായ കാലപരിധിയുണ്ടെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഊര്‍ജ്ജസ്വലമായ ജനാധിപത്യവ്യവസ്ഥിതിയുടെ ഭാഗമാണെന്നും രാഷ്ട്രീയത്തിന്റെ കൊടുക്കല്‍-വാങ്ങല്‍ വിശ്വസ്തതയുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വെള്ളിയാഴ്ച അയച്ച കത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റെംഗവുമായ ജയറാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനോ സര്‍ക്കാരിനോ കോടതികള്‍ക്കോ ഈ വിഷയത്തില്‍ ഇടപെടാനോ നടപടിയെടുക്കാനോ അധികാരമില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകാപെരുമാറ്റച്ചട്ടത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങള്‍ തേടി എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കമ്മിഷന്‍ അയച്ച കത്തിന് നല്‍കിയ മറുപടിക്കത്തിലാണ് പാര്‍ട്ടിയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി-കമ്മ്യൂണിക്കേന്‍സ് കൂടിയായ ജയറാം രമേശ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 19 നകം മറുപടി നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്.



തങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനാവുന്നതാണ് എന്നായിരിക്കും ഓരോ പാര്‍ട്ടിയുടേയും അവകാശവാദമെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നത് അത്രയേറെ പ്രയാസകരമായ സംഗതിയല്ലെന്നും ജയറാം രമേശ് പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എപ്രകാരം സാധ്യമാകുമെന്നും ജയറാം രമേശ് ചോദ്യമുന്നയിച്ചു. വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടിയേയോ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയേയോ അയോഗ്യമാക്കാന്‍ കമ്മിഷന് സാധിക്കുമോയെന്നും ഈ വിഷയത്തില്‍ കമ്മിഷന് കോടതിയെ സമീപിക്കാനാവുമോയെന്നും അദ്ദേഹം ആരാഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട വിവിധപ്രശ്‌നങ്ങളും ജയറാം രമേശ് കത്തില്‍ ചൂണ്ടിക്കാട്ടി.

Content Highlights: ECI, has no jurisdiction, to regulate issues related to poll promises, says Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented