ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രമാണ് ഉത്തരവാദിയെന്നും അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് റാലികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാത്തതിനെച്ചൊല്ലിയായിരുന്നു വിമര്‍ശനം. ഇതിനെതിരേ കമ്മിഷന്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഏപ്രില്‍ 30-ന് ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിഷയം തിങ്കളാഴ്ച പരിഗണിക്കും.

Content Highlights: EC moves SC against Madras HC remark