'അതിജീവനം' പരമ്പര തുണയായി; ഡല്‍ഹിയില്‍ മുഴുപ്പട്ടിണിയിലായവര്‍ക്ക് ഇനി അന്നമെത്തും


2 min read
Read later
Print
Share

കിഴക്കൻ ഡൽഹി നിത്യചൈതന്യ കളരിയുടെ പ്രവർത്തകർ ഭക്ഷണവിതരണം നടത്തുന്നു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭാഗമായി രാജ്യതലസ്ഥാനം അടച്ചിട്ടപ്പോള്‍ മുഴുപ്പട്ടിണിയിലായവര്‍ക്ക് ഇനി മലയാളികളുടെ കരുതല്‍. ഈ മനുഷ്യരുടെ ജീവിതത്തെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിലെ 'അതിജീവനം' എന്ന പരമ്പരയില്‍ 'മുഖത്തെ മുറിവിന് കണ്ണാടിയില്‍ മരുന്നുവെക്കുകയാണ് ഭരണകൂടം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇടപെടല്‍.

വായിക്കാം: മുഖത്തെ മുറിവിന് കണ്ണാടിയില്‍ മരുന്നുവക്കുകയാണ് ഭരണകൂടം

പരമ്പരയില്‍ പരാമര്‍ശിച്ചവര്‍ക്ക് ഭക്ഷണം തങ്ങള്‍ നല്‍കാമെന്ന് കിഴക്കന്‍ ഡല്‍ഹി നിത്യചൈതന്യ കളരിയുടെ ഭാരവാഹിയായ മുരുഗന്‍ പിള്ള പറഞ്ഞു. ആരും പട്ടിണി കിടന്ന് വലയുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

delhi
കിഴക്കന്‍ ഡല്‍ഹി നിത്യചൈതന്യ കളരിയുടെ പ്രവര്‍ത്തകര്‍ ഭക്ഷണവിതരണം നടത്തുന്നു.

മാതൃഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ മറ്റ് മലയാളി സുഹൃത്തുക്കളുടെ സഹായത്തോടെ മുരുഗന്‍ പിള്ള മുന്നോട്ട് വരുകയായിരുന്നു. ആദ്യഘട്ടത്തില്‍ 15 ദിവസത്തേയ്ക്കുള്ള ഭക്ഷണം ഉറപ്പാക്കിക്കഴിഞ്ഞു.

മഹാമാരിയുടെ ഭീതിയിലാണ്ട് തെരുവില്‍ കഴിയുന്ന മനുഷ്യന് മുകളില്‍ പട്ടിണിയുടെ നിഴല്‍ കനത്തുനില്‍ക്കുന്നു എന്ന യാഥാര്‍ഥ്യമാണ് 'അതിജീവന'ത്തിലൂടെ വെളിപ്പെടുത്തിയത്. തൊഴിലും വരുമാനവും ഇല്ലാതെ നിശ്ചലമായ തെരുവിനെ നോക്കി കരയാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ആ മനുഷ്യരെന്നും ലേഖനം വിവരിച്ചിരുന്നു. അത്തരം മനുഷ്യര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന അന്വേഷണമായിരുന്നു പുഷ്‌ക്കറിലേക്കും മഗീറാം യാദവിലേക്കും ഗോദണ്ഡ പാണിയുടെ ജീവിതത്തിലേക്കും 'അതിജീവന'ത്തെ എത്തിച്ചത്. അവരെപ്പോലെ നൂറുകണക്കിന് മനുഷ്യര്‍ അന്നം പോലുമില്ലാതെ തെരുവില്‍ കഴിയുന്ന ദുരന്തയാഥാര്‍ഥ്യം തിരിച്ചറിയാനും സാധിച്ചു.

delhi
കിഴക്കന്‍ ഡല്‍ഹി നിത്യചൈതന്യ കളരിയുടെ പ്രവര്‍ത്തകര്‍ ഭക്ഷണവിതരണം നടത്തുന്നു

ലോക്ഡൗണില്‍ വലയുന്ന അത്തരം മനുഷ്യരുടെ ജീവിതമായിരുന്നു 'മുഖത്തെ മുറിവിന് കണ്ണാടിയില്‍ മരുന്നുവക്കുകയാണ് ഭരണകൂടം' എന്ന ലേഖനത്തിലൂടെ വായനക്കാരിലേക്ക് എത്തിച്ചത്. മികച്ച പ്രതികരണമായിരുന്നു ഡല്‍ഹി മലയാളികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ലേഖനം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡല്‍ഹി നിത്യചൈതന്യ കളരി ഭാരവാഹികള്‍ ഭക്ഷണമെത്തിക്കാനുള്ള നടപടികള്‍ ചെയ്യുകയായിരുന്നു. ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ അമ്പതിലേറെ പേര്‍ക്കു ഭക്ഷണപ്പൊതികള്‍ നഗരത്തില്‍ വിതരണം ചെയ്യുമെന്ന് അവര്‍ ഉറപ്പു നല്‍കി.

content highlights: east delhi nithya chaithanya kalari to provide food to people affected in delhi lockdown

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Basangouda Patil Yatnal

1 min

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവല്ല, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടത് നേതാജിയെ ഭയന്ന്- BJP നേതാവ്

Sep 28, 2023


manipur

1 min

'ജനരോഷം കത്തുന്നു'; സ്വന്തം സര്‍ക്കാരിനെ കുറ്റപ്പെടുത്തി നഡ്ഡയ്ക്ക് മണിപ്പുര്‍ ബിജെപിയുടെ കത്ത്

Sep 30, 2023


പി.പി. സുജാതന്‍

1 min

തിരുവല്ല സ്വദേശിയെ ഡല്‍ഹിയിലെ പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ശരീരത്തില്‍ മുറിവുകള്‍

Sep 30, 2023


Most Commented