ന്യൂഡല്‍ഹി: മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതേത്തുടര്‍ന്ന് പിന്‍തലമുറക്കാന്‍ കൂടുതല്‍ കരുത്തോടെ അഴിമതി നടത്തി. ഇത്തരത്തിലുള്ള അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തിയെന്നും വിജിലന്‍സ് ആന്‍ഡ് കറപ്ഷന്റെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. അതിനാല്‍ അഴിമതി തടയുന്നതിനുള്ള സമഗ്രമായ നീക്കമാണ് ആവശ്യം. കാര്യക്ഷമമായ പരിശോധനകളും ഓഡിറ്റിങ്ങും വിജിലന്‍സ് സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കലും പരിശീലനവും എല്ലാം ഇതിന് ആവശ്യമാണ്.
സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്ന രീതി നടപ്പാക്കിയതോടെ പദ്ധതികളുടെ പ്രയോജനം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായി. 1,70,000 കോടിരൂപ തെറ്റായ കരങ്ങളില്‍ എത്തുന്നത് തടയാന്‍ കഴിഞ്ഞു.
മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതോടെ പിന്തലമുറക്കാര് കൂടുതല്‍ ശക്തിയോടെ അഴിമതി നടത്തി. പല സംസ്ഥാനങ്ങളിലും അഴിമതി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമായി മാറി. തലമുറ തലമുറകളായി നടന്നുവന്ന അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തി. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. ജനങ്ങള്‍ക്ക് സര്‍ക്കാരുകളിലുള്ള വിശ്വാസം വര്‍ധിച്ചു. നിയമങ്ങള്‍ പലതും പൊളിച്ചെഴുതി. ജനജീവിതും കൂടുതല്‍ അനായാസമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: Dynasty of corruption from generation to generation makes a country hollow - PM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..