Screengrab: Mathrubhumi News
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരേ ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എം.പി. അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഞായറാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.
എ.എ. റഹീം അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തുനീക്കിയത്. നിരവധി വനിതാ പ്രവര്‍ത്തകരും സമരത്തിലുണ്ടായിരുന്നു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത പ്രവര്‍ത്തകരെയാണ് പോലീസ് ഒരു കാരണവുമില്ലാതെ ആക്രമിച്ചതെന്ന് എ.എ. റഹീം മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ നടന്നത് ഗുണ്ടായിസമാണ്. എം.പി.യാണെന്ന് അറിഞ്ഞിട്ടും തന്നെ ആക്രമിച്ചെന്നും അഗ്നിപഥ് പദ്ധതി പിന്‍വലിക്കും വരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും പോലീസ് വാഹനത്തില്‍നിന്ന് അദ്ദേഹം പ്രതികരിച്ചു.
Content Highlights: dyfi march against agneepath scheme in delhi aa rahim and other leaders arrested
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..