• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

കോവിഡ് സ്ഥിരീകരിച്ച ഗായികയുടെ സമ്പര്‍ക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു

Mar 21, 2020, 07:35 AM IST
A A A

ദുഷ്യന്ത് സിങ്ങുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിരവധി എംപിമാരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും സ്വയം ക്വാറന്റൈനിലാണ്

dushyanth singh
X

facebook/Dushyanth singh

ന്യൂഡൽഹി: കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സംശയത്തെ തുടര്‍ന്ന് സ്വയം സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ദുഷ്യന്ത് സിങ്. കനിക കപൂറിനൊപ്പമുള്ള പാര്‍ട്ടിയില്‍ ദുഷ്യന്ത് സിങ്ങിന്റെ അമ്മയും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയും പങ്കെടുത്തിരുന്നു. അതിനാല്‍ ഇരുവരും സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ്.

ദുഷ്യന്ത് സിങ്ങുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിരവധി എംപിമാരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും സ്വയം ക്വാറന്റൈനിലാണ്. ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാര പഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. 

ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം സത്കാരത്തില്‍ പങ്കെടുത്തിരുന്നു. ഇതാണ് ആശങ്ക കൂട്ടുന്നത്.

ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു.

ദുഷ്യന്ത് സിങ്ങുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ തങ്ങള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തിരുന്നു. ലഖ്‌നൗവില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവരാരൊക്കെയാണെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. 

"The Corona virus outbreak has forced us to keep a respectful distance from others. This isolation, self-imposed or medically mandated, can be taken as an ideal opportunity to ponder our journey so far and the future path."https://t.co/o5KjifiUJG

— President of India (@rashtrapatibhvn) March 20, 2020

ലഖ്‌നൗവില്‍ വെച്ച് താനും മകന്‍ ദുഷ്യന്തും ഒരു സത്കാരത്തില്‍ പങ്കെടുത്തിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവാണെന്ന സ്ഥിരീകരിച്ച കനികയും ആ സത്കാരത്തില്‍ ഉണ്ടായിരുന്നതിനാല്‍ തങ്ങള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്ന വസുന്ധര രാജയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍ ഇതുവരെയും കാണിക്കാത്തതിനാല്‍ ദുഷ്യന്തിനെയും വസുന്ധരരാജയെയും കൊറോണ ടെസ്റ്റിന് വിധേയരാക്കിയിട്ടില്ല.

content highlights: Dushyant Singh Trail , President Ramnath Kovind and MP's in self quarantine

PRINT
EMAIL
COMMENT
Next Story

വീട്ടില്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത് കര്‍ണാടക മന്ത്രി; കേന്ദ്രം വിശദീകരണം തേടി

ബെംഗളൂരു: കര്‍ണാടക കൃഷി മന്ത്രി ബി.സി പാട്ടീല്‍ വീട്ടില്‍നിന്ന് കോവിഡ് .. 

Read More
 

Related Articles

നിലവില്‍ സജീവ രോഗികളില്ല; അരുണാചല്‍ കോവിഡ് മുക്തം
News |
News |
ഇരുപതിലധികം പേര്‍ക്ക് കോവിഡ്-19; ഗുരുഗ്രാമില്‍ പാര്‍പ്പിട സമുച്ചയം കണ്‍ടെയ്ന്‍മെന്റ് സോണ്‍
News |
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗികള്‍ വര്‍ധിച്ചത് സാമൂഹികസമ്പര്‍ക്കം മൂലമെന്ന് വിദഗ്ധര്‍
Kollam |
ഡ്രൈവർമാർ കോവിഡിനെ ഭയന്നു...ഉഷാകുമാരി സാരഥിയായി
 
  • Tags :
    • COVID-19
    • President Ramnath Kovind
    • Kanika Kapoor
More from this section
patil
വീട്ടില്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത് കര്‍ണാടക മന്ത്രി; കേന്ദ്രം വിശദീകരണം തേടി
12 Year Old UP Girl's Body Found Buried In Pit
യുപിയില്‍നിന്ന് വീണ്ടും ദാരുണവാർത്ത: കാണാതായ 12കാരിയെ കൊന്ന് കുഴിച്ചിട്ടു; 22കാരന്‍ അറസ്റ്റില്‍
Rahul Gandhi
അടിയന്തരാവസ്ഥ തെറ്റുതന്നെ; മുത്തശ്ശി ഇന്ദിര അത് മനസ്സിലാക്കിയിരുന്നു- രാഹുല്‍
Vaccine
മേയ് മാസത്തോടെ രണ്ട് കോവിഡ് 19 വാക്‌സിന്‍ കൂടി തയ്യാറാകുമെന്ന് അധികൃതര്‍
ghulam nabi azad
മോദി സ്തുതി: ആസാദ് ശരിയായ സമയത്ത് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.