പ്രധാനമന്ത്രി മോദി, അമിത് ഷാ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: യു.പി.എ. ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്നതിന് സി.ബി.ഐ. തനിക്കുമേല്‍ സമര്‍ദ്ദം ചെലുത്തിയിരുന്നെന്ന് അമിത് ഷാ. ഒരു ചാനല്‍ പരിപാടിക്കിടെ, മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം സംബന്ധിച്ച ചോദ്യത്തിന് പറയുകയായിരുന്നു അമിത് ഷാ.
'കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ ആരോപണത്തില്‍ മോദിയെ (നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ഈ സമയം) കുടുക്കാന്‍ സി.ബി.ഐ. എനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി' -ഷാ പറഞ്ഞു. ഇങ്ങനെയൊക്കെ നടന്നിട്ടും ബി.ജെ.പി. ഒരു ബഹളവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ലോക്‌സഭാ അംഗത്വം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയല്ല രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം ഇതുവെച്ച് രാഷ്ട്രീമുതലെടുപ്പ് നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.
'രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവനായി കേള്‍ക്കൂ, അദ്ദേഹം മോദിയെ അധിക്ഷേപിച്ച് കൊണ്ട് മാത്രമല്ല സംസാരിക്കുന്നത്. മോദി സമുദായത്തെയും ഒ.ബി.സി. സമൂഹത്തെയും അധിക്ഷേപിക്കുന്ന വാക്കുകളാണ് പറഞ്ഞത്'- ആഭ്യന്തര മന്ത്രി പറഞ്ഞു.
രാജ്യത്തെ നിയമം വ്യക്തമാണ്. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ പ്രശ്നമേ ഇതില്‍ ഉദിക്കുന്നില്ല. ഇത് അവരുടെ സര്‍ക്കാരിന്റെ കാലത്ത് വന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. ഔദ്യോഗിക വസതി ഒഴിയുന്നത് സംബന്ധിച്ച് എന്തിനാണ് ആക്ഷേപം ഉന്നയിക്കുന്നത്. ശിക്ഷാവിധി വന്നാലുടന്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വിധിയുള്ളപ്പോള്‍ എന്തിനാണ് പ്രത്യേക ആനുകൂല്യം നല്‍കുന്നതെന്നും അമിത് ഷാ ചോദിച്ചു.
Content Highlights: During UPA Rule, CBI Was Pressuring Me To Frame PM Modi- Amit Shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..