ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി ആദായനികുതി റിട്ടേണ്‍ നല്‍കേണ്ട തിയതി നീട്ടി. 

ജൂലൈ 31-നുസമര്‍പ്പിക്കേണ്ട റിട്ടേണ്‍ നവംബര്‍ 30നകം നല്‍കിയാല്‍മതി. ഇതോടൊപ്പം ടിഡിഎസ്, ടിസിഎസ് നിരക്കുകളും 25 ശതമാനം കുറച്ചു. 

ശമ്പളേതര വിഭാഗത്തിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കരാര്‍തുക, വാടക, പലിശ, ലാഭവിഹിതം, കമ്മീഷന്‍ ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണിത് ബാധകമാകുക. ഇതിലൂടെ 50,000 കോടിയുടെ പണലഭ്യത അധികമായുണ്ടാകും. പുതുക്കിയ നിരക്കുകള്‍ മെയ് 14മുതല്‍ 2021 മാര്‍ച്ച് 31വരെയാണ് ബാധകം.

ടാക്സ് ഓഡിറ്റിനുള്ള അവസാനതിയതി ഒരുമാസം നീട്ടിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ 30ല്‍നിന്ന് ഒക്ടോബര്‍ 31ആയാണ് നീട്ടിയത്.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി മൂന്ന് ലക്ഷം കോടി ഈടില്ലാതെ വായ്പ, കാലാവധി നാല് വര്‍ഷം .

200 കോടിവരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഒഴിവാക്കി

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30,000 കോടിയുടെ പദ്ധതി

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കേണ്ട കാലാവധിയും രജിസ്ട്രേഷനും നീട്ടി നല്‍കും

തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള EPF പിന്തുണ മൂന്ന് മാസത്തേക്ക് കൂടി; വിഹിതം കുറച്ചു

ആത്മനിര്‍ഭര്‍ ഭാരത്; ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കും

Content Highlights: Due date for all income tax returns extended to November 30, TDS, TCS