പണം പോലീസ് പിടിച്ചെടുത്തു; തട്ടിയെടുത്തോടി ബിജെപി പ്രവര്‍ത്തകര്‍


അതിനാടകീയ രംഗങ്ങളാണ് കഴിഞ്ഞദിവസം ബിജെപി സ്ഥാനാര്‍ഥിയുടെ അടുത്തബന്ധുവിന്റെ വീട്ടില്‍ അരങ്ങേറിയത്.

പോലീസും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ കയ്യേറ്റം | Photo: ANI

സിദ്ദിപേട്ട്: തെലങ്കാനയിലെ ദുബ്ബാക്ക ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥിയുടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍നിന്ന് പോലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച പണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. അതിനാടകീയ രംഗങ്ങളാണ് കഴിഞ്ഞദിവസം ബി.ജെ.പി സ്ഥാനാര്‍ഥിയുടെ അടുത്തബന്ധുവിന്റെ വീട്ടില്‍ അരങ്ങേറിയത്.

പോലീസ് പണം പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ രഘുനന്ദന്‍ റാവു സംഭവസ്ഥലത്തെത്തി. നിരവധി ബി.ജെ.പി പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പണം സൂക്ഷിച്ച ബാഗ് പോലീസിന്റെ കയ്യില്‍നിന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. ആറ് ലക്ഷത്തോളം രൂപ പ്രവര്‍ത്തകര്‍ തട്ടിയെടുത്ത് ഓടി.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഉപയോഗിച്ചുവെന്ന് പോലീസ് വ്യാജമായി ആരോപിക്കുകയാണ്, പോലീസാണ് പണം വീട്ടില്‍ ഒളിപ്പിച്ചുവെച്ചതെന്നും രഘുനന്ദന്‍ റാവു ആരോപിച്ചു. ഇതിനിടെ രഘുനന്ദന്‍ റാവുവിനെ പിന്തുണച്ച് സ്ഥലത്തെത്തിയ ബി.ജെ.പി തെലങ്കാന അധ്യക്ഷന്‍ ബാണ്ഡി സജ്ഞയ് കുമാറിനെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ഇദ്ദേഹത്തെ പോലീസ് കയ്യേറ്റം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ അപലപിച്ച് കേന്ദ്രമന്ത്രിയും സംഭവദിവസം രാത്രി തന്നെ സ്ഥലത്തെത്തി. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രഘുനന്ദന്‍ റാവു പണം ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മൂന്ന് സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. പണം കണ്ടെടുത്തതും ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് തട്ടിയെടുത്തതും ദൃശ്യങ്ങളിലുണ്ട്. 200ഓളം പേരടങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് പോലീസിനെ തടയാന്‍ എത്തിയതെന്നും സിദ്ദിപേട്ട് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

നവംബര്‍ മൂന്നിനാണ് ദുബ്ബാക്കയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.

Content Highlights: Dubbaka bypoll: High drama as police recovers Rs 18.67 lakh from BJP candidate's relative


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented