-
ശ്രീനഗര്‍ : തീവ്രവാദികളെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.
നേരത്തെ ഹിസ്ബുള്‍ തീവ്രവാദികള്‍ക്ക് ദേവീന്ദര്‍ താമസമൊരുക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ധീരതയ്ക്കുള്ള മെഡല്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥനെ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരോടൊപ്പം അറസ്റ്റ് ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.
തെളിവെടുപ്പിനിടെ അദ്ദേഹത്തിന്റെ ഫോണ്‍ അരിച്ചുപെറുക്കിയ എന്‍ഐഎ സംഘവും ഞെട്ടിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേവീന്ദറിന്റെ ജീവിതശൈലി തുറന്നു കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍.
സ്ഥിരമായി മദ്യപിച്ചിരുന്ന ദേവീന്ദറിന് പ്രിയപ്പെട്ട ലഹരികളിലൊന്ന് വീഞ്ഞായിരുന്നു. ഡസന്‍ കണക്കിന് സ്ത്രീകളുമായി ദേവീന്ദറിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും ഫോണില്‍നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ താന്‍ സെക്‌സിന് അടിമയാണെന്നും ദിവസേന വയാഗ്ര കഴിച്ചിരുന്നുവെന്നും ദേവീന്ദര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പണത്തോടുള്ള ആര്‍ത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ തീവ്രവാദി സംഘത്തില്‍ എത്തിച്ചത്. അത്യാഡംബരം നിറഞ്ഞ രണ്ട് വീടുകളാണ് ദേവീന്ദറിനുള്ളത്. ഇതിന് പുറമെ ശ്രീനഗറിലെ ആര്‍മി കേന്ദ്രത്തോട് ചേര്‍ന്ന് ദേവീന്ദര്‍ കോടികള്‍ വിലവഴിച്ച് മറ്റൊരു വീടും നിര്‍മിക്കുന്നുണ്ട്. കൂടാതെ രണ്ട് പെണ്‍ മക്കള്‍ ബംഗ്ലാദേശില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. മകന്‍ പഠിക്കുന്നത് ശ്രീനഗറിലെ ഉന്നത സ്‌കൂളിലും ആണ്. ഇതിനുള്ള പണം കണ്ടെത്താനുള്ള വഴിയായും ദേവീന്ദര്‍ തീവ്രവാദത്തെ ഉപയോഗിച്ചു.
എന്‍ഐഎ അറസ്റ്റ് ചെയ്ത ദേവീന്ദര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
Content Highlight: DSP Davinder Singh' life style


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..