പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി
ന്യൂഡല്‍ഹി: മദ്യപിച്ച് വനിതാ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച ടി.ടി.ഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാര്‍ എന്ന ടിക്കറ്റ് പരിശോധകനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. മുന്നാ കുമാറിനെ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തിരുന്നു.
അകാല്‍ തഖ്ത് എക്‌സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം എ1 കോച്ചില്‍ യാത്ര ചെയ്ത സ്ത്രീക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവ ദിവസം മുന്നാ കുമാര്‍ ലീവിലായിരുന്നുവെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്.
സ്ത്രീകളോട് അനാദരവ് കാണിക്കുന്നത് ഗുരുതരമായ തെറ്റാണ്. ഇതിലൂടെ സ്വയം കളങ്കിതനായതിനൊപ്പം റെയില്‍വേയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തി. നടപടിക്ക് തക്ക ശിക്ഷ വിധിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു. ഒരു റെയില്‍വേ ജീവനക്കാരന്റെ പെരുമാറ്റത്തിന് വിരുദ്ധമായ പെരുമാറ്റത്തിന് ഉടനടി പ്രാബല്യത്തോടെ, ജോലിയില്‍നിന്ന് നീക്കം ചെയ്യുന്നു' മുന്നാ കുമാറിന് റെയില്‍ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നു. ഒരു തരത്തിലും ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്നും ഒരു ദയയുമില്ലാത്ത നടപടി കൈക്കൊണ്ടുവെന്നും റെയില്‍വേ മന്ത്രിയും വ്യക്തമാക്കി.
കൊല്‍ക്കത്ത-അമൃത്സര്‍ അകാല്‍ തഖ്ത് എക്‌സ്പ്ര്‌സ് ട്രെയിനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ലഖ്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുമ്പായിട്ടായിരുന്നു ഇത്. താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്നു സ്ത്രീയുടെ തലയിലേക്ക് മദ്യപിച്ചെത്തിയ മുന്നാ കുമാര്‍ മൂത്രമൊഴിക്കുയായിരുന്നു. സ്ത്രീ ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു. സംഭവം സമയത്ത് ഇയാള്‍ ഡ്യൂട്ടിയിലായിരുന്നില്ല. ട്രെയിനിലെ യാത്രികനായിരുന്നുവെന്നും പോലീസ് അറിയിച്ചു. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Content Highlights: Drunk’ TTE sacked for urinating on woman inside train, arrested in Lucknow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..