മുംബൈ: മദ്യലഹരിയിൽ യാത്രക്കാരൻ ബസിന്റെ സ്റ്റിയറിങ് വീലിൽ പിടിമുറുക്കിയതിനെ തുടർന്ന് നിയന്ത്രണം വിട്ട 'ബെസ്റ്റ്' (ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്) ബസിടിച്ച് ഒമ്പത് കാൽനടയാത്രക്കാർക്ക് പരിക്കേറ്റു.
മുംബൈയിലെ ലാൽബാഗ് മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദക്ഷിണ മുംബൈയിലെ ബല്ലാർഡ് പിയറിൽനിന്ന് സിയോണിലെ റാണി ലക്ഷ്മിഭായ് ചൗക്കിലേക്ക് പോവുകയായിരുന്നു റൂട്ട് 66-ലെ ബസിലാണ് സംഭവം നടന്നത്.
മദ്യപിച്ച് ബസിൽ കയറിയ യാത്രക്കാരനും ഡ്രൈവറുമായി തർക്കം ഉടലെടുക്കുകയായിരുന്നു. ബസ് ലാൽബാഗിന് സമീപമുള്ള ഗണേഷ് ടാക്കീസിന് സമീപമെത്തിയപ്പോൾ ഇയാൾ ബസിന്റെ സ്റ്റിയറിങ് വീലിൽ പിടിമുറുക്കുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നുവവെന്ന് കാലാചൗക്കി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
നിയന്ത്രണം വിട്ട ബസ് കാറുകളിലും ഇരു ചക്രവാഹനങ്ങളിലും ഇടിക്കുകയും വാഹനങ്ങൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയ യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights: drunk man grabs steering wheel of bus nine got injured
Published: 02 Sept 2024, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented