ഏട്ട: കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുക എന്നൊരു പ്രയോഗമുണ്ട്. എന്നാല്‍ കടിച്ച പാമ്പിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അതിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കിയിരുക്കുകയാണ് ഉത്തര്‍ പ്രദേശിലെ രാജ് കുമാര്‍. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയിലാണ്. 

വീട്ടിനുള്ളില്‍ കടന്നുകൂടിയ പാമ്പ് രാജ്കുമാറിനെ കടിച്ചു. മദ്യലഹരിയിലായിരുന്ന ഇയാള്‍ പാമ്പിനെ പിടികൂടി കടിച്ച് മുറിക്കുകയായിരുന്നുവെന്ന് ഇയാളുടെ പിതാവ് ബാബു റാം പറഞ്ഞു. മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും ബാബു റാം കൂട്ടിച്ചേര്‍ത്തു. 

ആശുപത്രിയിലെത്തിച്ച രാജ്കുമാര്‍ നടന്ന സംഭവം വിശദീകരിച്ചെങ്കിലും ആരും വിശ്വസിച്ചില്ല. തുടര്‍ന്ന്‌ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് ഇയാളെ മാറ്റിയതായും ആദ്യം ചികിത്സിച്ച പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. 

 

Content Highlights: Drunk Man In UP Bites Snake Into Pieces After It Bit Him. He is in  serious condition