മുംബൈ: ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പിടിയിലായതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഛഗന്‍ ഭുജ് ബി.ജെ.പിയ്‌ക്കെതിരെ പരിഹാസമുയര്‍ത്തിയത്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിന്‍ പിടിച്ച സംഭവം അന്വേഷിക്കുന്നതിന് പകരം ഷാരൂഖിനെ വേട്ടയാടാനാണ് എന്‍.സി.ബിക്ക് താല്‍പര്യമെന്നും എന്‍.സി.പി നേതാവ് കൂടിയായ ഭുജ്ബല്‍ ആരോപിച്ചു.

ആഢംബര കപ്പലില്‍നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ ജാമ്യത്തിനായുള്ള ആര്യന്‍ ഖാന്റെ ഹര്‍ജികള്‍ എന്‍.ഡി.പി.എസ് കോടതി തള്ളിയിരുന്നു. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാന്‍.

Content Highlights: Drugs will become sugar powder if Shah Rukh Khan joins BJP: Maharashtra Minister Chhagan Bhujbal