മൈസൂരു: ലഹരിക്കടിമയായ പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട തീയിട്ടു. മൈസൂരുവിലാണ് സംഭവം.
പെണ്‍കുട്ടിയുടെ ലഹരി ഉപയോഗം വീട്ടുകാര്‍ ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടി വര്‍ഷങ്ങളായി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് താമസം. ലഹരി ഉപയോഗം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടിയോട് ഇരുവരും ആവശ്യപ്പെട്ടിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.
ബുധനാഴ്ച്ച രാത്രി ഇതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിരുന്നു. ക്ഷുഭിതയായ പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും വീടിനകത്ത് പൂട്ടിയിട്ട് തീയിടുകയായിരുന്നു. ലഹരിക്കടിമയായ പെണ്‍കുട്ടി കൃത്യം ചെയ്ത ഉടന്‍ സ്ഥലം വിട്ടു.
സമീപ പ്രദേശത്തെ ആളുകളുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വൃദ്ധ ദമ്പതികളെ രക്ഷിക്കാനായി. ഇരുവരെയും ചെറിയ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..