ദ്രൗപദി മുർമുവിന്‍റെ രാഷ്ട്രപതി സ്ഥാനാരോഹണം; രാവിലെ 9.17 മുതല്‍ 10.18 വരെ ചടങ്ങുകള്‍ ഇങ്ങനെ


സത്യപ്രതിജ്ഞാ ചടങ്ങിനു മുൻപായി നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമു രാജ്ഘട്ടിൽ രാഷ്ട്രപിതാവിന്‌ ആദരമർപ്പിക്കുന്നു | ഫോട്ടോ: പി.ടി.ഐ

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിങ്കളാഴ്ച രാവിലെ 10.14-ന് ദ്രൗപദി മുർമു സത്യപ്രതിജ്ഞചെയ്യും. രാഷ്ട്രപതിഭവനിലും പാർലമെന്റിന്റെ സെൻട്രൽ ഹാളിലും തിങ്കളാഴ്ച രാവിലെ നടക്കുന്ന ചടങ്ങുകൾ:

9.17
രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതിഭവനിലെ അപ്പാർട്ട്‌മെന്റിൽനിന്ന് പുറപ്പെട്ട് 9.20-ന് കമ്മിറ്റി റൂമായ കാവേരിയിലെത്തും

9.22
നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതിഭവന്റെ നോർത്ത് കോർട്ടിലെത്തും. എ.ഡി.സി. സ്വീകരിച്ച് കമ്മിറ്റി റൂമായ കാവേരിയിലേക്ക് കൊണ്ടുപോകും. രാഷ്ട്രപതി സ്വീകരിക്കും

9.42
രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും ദർബാർ ഹാളിലെത്തും. അവിടെനിന്ന് ആചാരപരമായ ഘോഷയാത്ര തുടങ്ങി. സല്യൂട്ടിങ് ഡയസിലെത്തും. രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും പാർലമെന്റിലേക്ക് പുറപ്പെടാനായി തയ്യാറാകുന്നു. നിയുക്ത രാഷ്ട്രപതി വലതുഭാഗത്തായിരിക്കും നിൽക്കുക.

9.49
രാഷ്ട്രപതിയുടെ അംഗരക്ഷകൻ നാഷണൽ സല്യൂട്ട് നൽകും. രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കും. രാഷ്ട്രപതിയുടെ വാഹനം സല്യൂട്ടിങ് ഡയസിലെത്തും. രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും വാഹനത്തിൽ കയറും

9.50
വാഹനം അംഗരക്ഷകരുടെ അകമ്പടിയോടെ പാർലമെന്റിന്റെ അഞ്ചാംനമ്പർ ഗേറ്റിലേക്ക് പുറപ്പെടും. അഞ്ചാംനമ്പർ ഗേറ്റിലെത്തുമ്പോൾ മൂന്നുസേനകളുടെയും പ്രതിനിധികൾ സായുധരായി അണിനിരക്കും

10.03
രാഷ്ട്രപതിയും നിയുക്ത രാഷ്ട്രപതിയും വാഹനവ്യൂഹത്തിൽ പാർലമെന്റിന്റെ അഞ്ചാംനമ്പർ കവാടത്തിലെത്തും. ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന് സ്വീകരിക്കും

10.05
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക്. ഉപരാഷ്ട്രപതിയും ലോക്‌സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിക്കും

10.11
രാഷ്ട്രപതിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പുകമ്മിഷന്റെ അറിയിപ്പ് വായിക്കാൻ രാഷ്ട്രപതിയുടെ അനുമതി കേന്ദ്ര ആഭ്യന്തരസെക്രട്ടറി തേടും. അനുമതി ലഭിച്ചശേഷം ആഭ്യന്തരസെക്രട്ടറി അറിയിപ്പ് വായിക്കും

10.14
ചീഫ് ജസ്റ്റിസും നിയുക്ത രാഷ്ട്രപതിയും സത്യപ്രതിജ്ഞയ്ക്കായി ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കും. ചീഫ് ജസ്റ്റിസ് ദ്രൗപദി മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുക്കും. രാംനാഥ് കോവിന്ദും ദ്രൗപദി മുർമുവും ഇരിപ്പിടം കൈമാറും.

10.18
ചുമതലയിൽ ഒപ്പുവെക്കാനുള്ള രജിസ്റ്റർ പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നൽകും. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെ (ദ്രൗപദി മുർമുവിന്റെ) അനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിക്കും. 21 ആചാരവെടികൾ മുഴങ്ങും.3
പുതിയ രാഷ്ട്രപതിയുടെ പ്രസംഗം

10.35
ചടങ്ങ് അവസാനിപ്പിക്കാൻ ആഭ്യന്തരസെക്രട്ടറി രാഷ്ട്രപതിയുടെ അനുമതിതേടും. ചടങ്ങ് അവസാനിച്ചതായി പ്രഖ്യാപിക്കും.

Content Highlights: Droupadi Murmu,15th President of India to take oath

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented