ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ സൈന്യം വെടിവെച്ച് വീഴ്ത്തി. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശമായ കനചക് പ്രദേശത്തിലാണ് മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സൈന്യം വെടിവെച്ചിടുകയായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇത്.

മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ കനചാക് പ്രദേശത്ത് കണ്ടെത്തിയെന്നും തുടർന്ന് വെടിവെച്ച് വീഴ്ത്തിയതായും ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി. 

രണ്ടാം തവണയാണ് ഇത്തരത്തിൽ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തുന്നത്. ബുധനാഴ്ച ജമ്മു കശ്മീരിലെ സത്വാരി പ്രദേശത്തും സമാനമായ ഡ്രോൺ കണ്ടെത്തിയിരുന്നു. 

സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ രാജ്യത്ത് ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ദിവസമായ ഓഗസ്റ്റ് 5-ന് ഭീകരാക്രമണ സാധ്യതകളുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: drone was shot down in jammu kashmir Kanachak area explosive material was recovered