പ്രതീകാത്മക ചിത്രം | Photo: ANI
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സാമ്പയില്‍ സംശയകരമായ സാഹചര്യത്തില്‍ ഡ്രോണുകളുടെ സാന്നിധ്യം. ബഡി ബ്രാഹ്മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ എസ്.എസ്.പി. രാജേഷ് ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ 56 മണിക്കൂറിനിടെ ഇത് മൂന്നാംവട്ടമാണ് ജമ്മു കശ്മീരിന്റെ വിവിധഭാഗങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഡ്രോണുകളിലെ ലൈറ്റുകള്‍ തെളിയുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയായിരുന്നു. സ്വാതന്ത്ര്യദിന ആഘോഷങ്ങളും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന്റെ രണ്ടാം വാര്‍ഷികവും വരാനിരിക്കെയാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഇപ്പോള്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ കാലാചുക്കില് ഒരു ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു. ജൂണില്‍ വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കണ്ടെത്തിയ ഡ്രോണിന്റെ ഉറവിടം സംബന്ധിച്ച് ഔദ്യോഗികമായി സുരക്ഷാ സേന പ്രതികരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം
Content Highlights: Drone movements reported in four places of Kashmir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..