റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ യാത്ര, വീഡിയോ വൈറലായതിന് പിന്നാലെ ഡ്രൈവര്‍ക്കെതിരെ നടപടി


Screengrab : Twitter Video

മുംബൈ: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. മുംബൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസ് അധികൃതര്‍ ആര്‍.പി.എഫിനെ വിവരമറിയിച്ചതിന് പിന്നാലെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. റെയില്‍വേ നിയമമനുസരിച്ച് കോടതി ഇയാളെ ശിക്ഷിച്ചു. എന്നാല്‍ കുറ്റക്കാരനായ ഓട്ടോ ഡ്രൈവറുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് അധികൃതര്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ മുംബൈ ട്രാഫിക് പോലീസിന് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ട്രാഫിക് പോലീസിന്റെ നിരുത്സവപരമായ രീതിയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ആളുകള്‍ ആരോപിച്ചു. കുര്‍ള ട്രാഫിക് വിഭാഗത്തിന് ഓട്ടോക്കാരെ ഭയമാണെന്നും ചിലര്‍ കുറിച്ചു. പ്ലാറ്റ്‌ഫോമിലേയ്ക്ക് ഓട്ടോറിക്ഷകള്‍ എത്തുന്നത് സ്‌റ്റേഷന്‍ മാസ്റ്ററുടെയും ആര്‍.പി.എഫിന്റെയും വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്. ഈ സംഭവത്തിന് ഉത്തരവാദികളായ എല്ലാ അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Content Highlights: action against driver rides auto on kurla Railway Station platform


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented