ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ ചികിത്സാസൗകര്യം വര്‍ധിപ്പിക്കാന്‍ ദ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(സിആര്‍ഡിഒ)ഡല്‍ഹിയില്‍ കോവിഡ്-19 ചികിത്സാകേന്ദ്രം സജ്ജമാക്കി. അവശ്യഉപകരണങ്ങളും മറ്റും സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, പരിശോധനാസൗകര്യം, എയര്‍ കണ്ടീഷനിങ് എന്നിവ ചികിത്സാകേന്ദ്രത്തിലുണ്ട്. സൗജന്യമായാണ് ഇവിടെ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. 

ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നാഡീസംബന്ധമായതോ ഹൃദയസംബന്ധമായതോ ആയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന പക്ഷം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റും. നിലവില്‍ 250 കിടക്കകള്‍ ഉള്ള ചികിത്സാകേന്ദ്രം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കിടക്കകളുടെ എണ്ണം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 500 ആയി വര്‍ധിപ്പിക്കും. 

 

 

Content Highlights: DRDO sets up COVID facility with oxygen beds, ventilators in New Delhi