രാജസ്ഥാനില്‍ അതിനാടകീയത: 'വിമത' നീക്കവുമായി ഗഹ്‌ലോത് പക്ഷം, രാജിഭീഷണി,സോണിയയുടെ ഇടപെടല്‍


ഗഹ്ലോത് പക്ഷ എംഎൽഎമാർ യോഗം ചേരുന്ന വീടിന് മുന്നിൽ എത്തിയ ബസ്‌

ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ച് ഗഹ്ലോത് പക്ഷ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 80 എംഎല്‍എമാര്‍ രാജിഭീഷണി മുഴക്കി. അശോക് ഗഹ്ലോത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഇന്ന് ഏഴു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരും എത്തിയില്ല.

നിയമസഭാ കക്ഷി യോഗത്തിന് സച്ചിന്‍ പൈലറ്റും അനുകൂലികളും ഗഹ്ലോതിന്റെ വീട്ടിലെത്തിയെങ്കിലും ഗഹ്ലോതിന്റെ അനുയായികള്‍ ശാന്തി ധരിവാളിന്റെ വീട്ടില്‍ സംഗമിച്ചു. ഇവര്‍ സ്പീക്കര്‍ സി.പി.ജോഷിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ശാന്തി ധരിവാളിന്റെ വീട്ടില്‍ നിന്ന് ബസിലാണ് എംഎല്‍എമാരെ സ്പീക്കറുടെ വസതിയിലെത്തിച്ചത്. ഇവര്‍ രാജി സന്നദ്ധത അറിയിച്ചു. 92 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഗഹ്‌ലോത് പക്ഷം അവകാശപ്പെട്ടു.



അശോക് ഗഹ്ലോത് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവര്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗഹ്‌ലോത് അനുകൂലികള്‍.

ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കമൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചിരുന്നു. എന്നാല്‍ ഇവരെ സാക്ഷിയാക്കി വന്‍ നാടകമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ അരങ്ങേറുന്നത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വിളിച്ച് ചര്‍ച്ച നടത്താന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളോട് സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. ഇന്ന് രാത്രി തന്നെ എല്ലാവരേയും കാണുമെന്ന് അജയ് മാക്കന്‍ അറിയിച്ചു.

എന്നാല്‍ എംഎല്‍എമാരുടെ നീക്കത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടിലാണ് അശോക് ഗെഹലോത്. മാധ്യമങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: drama in Rajasthan-Gehlot party with rebel movement 80 MLAs move resign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented