ലഖ്‌നൗ: ഡോ.കഫീല്‍ ഖാന്റെ ബന്ധു നസറുള്ള അഹ്മദ് വാര്‍സി ഗോരഖ്പൂരിലെ വസതിയില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കഫീല്‍ ഖാന്റെ മാതാവിന്റെ അമ്മാവനാണ് നസറുള്ള അഹ്മദ്.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
നസറുള്ള അഹ്മദിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അനില്‍ സോങ്കര്‍, ഇമാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ കഫീല്‍ ഖാന്റെ മേല്‍ അടുത്തിടെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരുന്നു.
Content Highlights: Kafeel Khan's Maternal Uncle Shot Dead in Gorakhpur, Property Dispute Suspected
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..