ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയെക്കണ്ട് ഭയപ്പെടാന്‍ താന്‍ സോണിയയോ രാഹുല്‍ ഗാന്ധിയോ അല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും കെജ്രിവാളിനും എതിരെ അഴിമതി വിരുദ്ധ ബോര്‍ഡ് കഴിഞ്ഞദിവസം എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോദിക്കെതിരെ കെജ്രിവാള് ആഞ്ഞടിച്ചത്.
2012 ല്‍ ഡല്‍ഹി ജലബോര്‍ഡിലേക്ക് 385 ഉരുക്ക് ജലസംഭരണികള്‍ വാങ്ങിയ ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നിട്ടുള്ളത്.
തന്നെ കേസില്‍ ഉള്‍പ്പെടുത്തിയത് മനപ്പൂര്‍വമാണെന്ന് കെജ്രിവാള് ആരോപിച്ചു. മരിക്കേണ്ടി വന്നാലും അഴിമതിയെ പിന്തുണയ്ക്കില്ല. പ്രധാനമന്ത്രിയുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരെ ഭിത്തിപോലെ നിലകൊള്ളുമെന്നും കെജ്രിവാള് പറഞ്ഞു. നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തില്‍ എന്നും പാവപ്പെട്ടവര്‍ക്കൊപ്പമുണ്ടാകും. ലളിത് മോദി വിവാദത്തില്‍ ഉള്‍പ്പെട്ട വസുന്ധര രാജെ സിന്ധ്യയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും കെജ്രിവാള് മുന്നറിയിപ്പ് നല്കി.
#WATCH: "You (PM Modi) can't scare me," says CM Arvind Kejriwal after FIR registered in water tanker scam case.https://t.co/JIriWlVEQM
— ANI (@ANI_news) June 21, 2016
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..