'പണത്തെക്കുറിച്ച് അറിയില്ല; പൂട്ടിയ മുറിയില്‍ കയറാന്‍ പാര്‍ഥ അനുവദിച്ചിരുന്നില്ല'; ഇ.ഡിയോട് അര്‍പിത


അര്‍പിതയുടെ ഫ്‌ളാറ്റുകളിലൊന്നില്‍ ബുധനാഴ്ച ഇ.ഡി. നടത്തിയ റെയ്ഡില്‍ 27.9 കോടി രൂപയാണ് പിടിച്ചെടുത്തത്. ഏകദേശം 13 മണിക്കൂറുകൊണ്ടാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. 

പാർഥാ ചാറ്റർജി, അർപിത മുഖർജി | Photo: ANI

കൊല്‍ക്കത്ത: തന്റെ രണ്ട് ഫളാറ്റുകളില്‍ ഇത്രയധികം പണവും മറ്റ് മൂല്യമുള്ള വസ്തുക്കളും ഒളിപ്പിച്ചുവെച്ചിരുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും പൂട്ടിയിട്ട മുറികളില്‍ പ്രവേശിക്കാന്‍ പാര്‍ഥാ ചാറ്റര്‍ജി തന്നെ അനുവദിച്ചിരുന്നില്ലെന്നും അര്‍പിത മുഖര്‍ജി. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന കുംഭകോണ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍വിദ്യാഭ്യാസമന്ത്രിയുമായ പാര്‍ഥാ ചാറ്റര്‍ജിയുടെ അനുയായിയാണ് അര്‍പിത. കേസില്‍ അറസ്റ്റിലായ അര്‍പിതയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനിടെയാണ് അര്‍പിത ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂട്ടിയിട്ട മുറികളില്‍ പ്രവേശിക്കാന്‍ പാര്‍ഥ തന്നെ അനുവദിച്ചിരുന്നില്ലെന്നും അര്‍പിത കൂട്ടിച്ചേര്‍ത്തു. അര്‍പിതയുടെ ഫ്‌ളാറ്റുകളിലൊന്നില്‍ ബുധനാഴ്ച ഇ.ഡി. നടത്തിയ റെയ്ഡില്‍ 27.9 കോടി രൂപയാണ് പിടിച്ചെടുത്തത്. ഏകദേശം 13 മണിക്കൂറുകൊണ്ടാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

ബേല്‍ഘോരിയയിലെ ക്ലബ് ടൗണ്‍ ഹൈറ്റ്‌സില്‍ സ്ഥിതി ചെയ്യുന്ന അര്‍പിതയുടെ മറ്റൊരു ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍നിന്നും അതോടുചേര്‍ന്ന ശുചിമുറിയില്‍നിന്നുമായി 4.3 കോടി വിലമതിക്കുന്ന ആഭരണങ്ങള്‍ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ അര്‍പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍നിന്ന് 21.9 കോടിരൂപയും 54 ലക്ഷത്തിന്റെ വിദേശ കറന്‍സിയും 74 ലക്ഷത്തിന്റെ സ്വര്‍ണവും ഇ.ഡി. പിടികൂടിയിരുന്നു.

രണ്ടു ഫ്‌ളാറ്റുകളിലും പാര്‍ഥ വരാറുള്ളപ്പോഴെല്ലാം തനിച്ചായിരുന്നു പൂട്ടിയിട്ട മുറികളില്‍ കയറിയിരുന്നത്- ചോദ്യംചെയ്ത ഉദ്യോഗസ്ഥരോട് അര്‍പിത പറഞ്ഞു. സ്വത്തുക്കളെ കുറിച്ച് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പലതവണ അര്‍പിത പൊട്ടിക്കരഞ്ഞെന്നും നിരപരാധിയാണെന്ന് ആവര്‍ത്തിച്ചെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: dont know about cash stash says arpita mukherjee

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


04:34

ആടുതോമയാണ് വിരുമൻ എന്ന കഥാപാത്രത്തിന് പ്രചോദനമായത് - കാർത്തി

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented