Photo - PTI
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ടി വളരെ മുമ്പുതന്നെ ഇന്ത്യ കഠിന പ്രയത്‌നം നടത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെപ്പറ്റി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് ഇന്ത്യയുടെ കാര്യമാണ്. വിവാദമുണ്ടാക്കാന്‍ ആഗ്രഹമില്ല. ജനങ്ങള്‍ക്കുവേണ്ടി ഉചിതമായ തീരുനമാനം ഇന്ത്യ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് കേട്ടുവെങ്കിലും അതുസംബന്ധിച്ച ചര്‍ച്ചയും പ്രധാനമന്ത്രി മോദിയുമായി നടത്തിയില്ല. അതും ഇന്ത്യയുടെ മാത്രം കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ സന്ദര്‍ശത്തിന്റെ രണ്ടാം ദിവസമാണ് ട്രംപും മോദിയും കൂടിക്കാഴ്ച നടത്തിയത്.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് വടക്കും കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വം നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടുകയും സംഘര്‍ഷം വിവിധയിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തത്. അക്രമ സംഭവങ്ങള്‍ ഒരു പോലീസ് കോണ്‍സ്റ്റബിളടക്കം പത്തുപേര്‍ മരിച്ചു. നിരവധി വീടുകളും കടകളും വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. അക്രമ സംഭവങ്ങളെപ്പറ്റി കേട്ടുവെങ്കിലും പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അതേപ്പറ്റി സംസാരിച്ചില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Don't want to say anything on CAA, it is up to India: Trump
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..