ന്യൂഡല്‍ഹി: കോവിഡ്-19 ഭയത്തില്‍ ഓഫീസുകളില്‍ വരാന്‍ ആഗ്രഹിക്കാത്തവര്‍ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് ചുമതലകളില്‍ നിന്ന് ഒഴിവാകണമെന്ന് വിവിധ മന്ത്രാലയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. അപൂര്‍വമായിട്ടാണ് മന്ത്രാലയങ്ങളുടെ ഇത്തരത്തിലുള്ള ഒരു സന്ദേശം.
വിവിധ ഓഫീസുകളില്‍ ഹാജര്‍നില കുറവായതിനെ തുടര്‍ന്നാണ് നടപടി. അതത് ഓഫീസുകളില്‍ ജോലി പുനരാരംഭിക്കാനും ഡ്യൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും ഉഗ്യോഗസ്ഥരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ചുമതലകളില്‍ ഒഴിവാക്കിത്തരണമെന്ന് നിരവധി പേര്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളും വീടുകളില്‍ നിന്ന് ജോലി ചെയ്യാമെന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
അതേ സമയം ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു പോസ്റ്റിങിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Don’t want to come to office? Get relieved of duties, central ministry tells staff
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..