ഡോ. സുധീർകുമാർ
ഹൈദരാബാദ്: “എനിക്ക് ആറുമാസം മാത്രമേ ബാക്കിയുള്ളൂവെന്ന് അച്ഛനും അമ്മയും അറിയരുതേ...” -അർബുദം ബാധിച്ച ആറുവയസ്സുകാരൻ മനുവിന്റെ ഡോക്ടറോടുള്ള ഏക ആവശ്യം അതായിരുന്നു. കുട്ടിയുടെ അച്ഛനമ്മമാരുടെ പ്രധാന ആവശ്യവും മറ്റൊന്നായിരുന്നില്ല: “അസുഖത്തെക്കുറിച്ച് മോനോട് കൂടുതലൊന്നും വെളിപ്പെടുത്തരുത്...”
ഇല്ലെന്ന് മനുവിനും അവന്റെ അച്ഛനമ്മമാർക്കും ഡോ. സുധീർകുമാർ വാക്കുനൽകി. പക്ഷേ... അത് പാലിക്കാനായില്ല. മനു കഴിഞ്ഞമാസം ഈ ലോകം വിട്ടുപോയി. ട്വിറ്ററിലൂടെയാണ് ആ സങ്കടകഥ ഡോക്ടർ കഴിഞ്ഞദിവസം പുറത്തുവിട്ടത്. അത് സാമൂഹികമാധ്യമങ്ങളിൽ കണ്ണീരുപടർത്തിക്കൊണ്ട് അതിവേഗം പ്രചരിച്ചു.
മൂന്നംഗകുടുംബം ഡോ. സുധീർകുമാറിനെ കാണാനെത്തുമ്പോഴേക്കും കുട്ടിയുടെ അസുഖം മൂർച്ഛിച്ചിരുന്നു. മസ്തിഷ്കത്തിലെ അർബുദം കാരണം മനുവിന്റെ ഒരു ഭാഗം തളർന്നു. സഞ്ചാരം വീൽച്ചെയറിൽ. അസുഖത്തെക്കുറിച്ച് വിവരിച്ച അച്ഛനമ്മമാർ അക്കാര്യം മനുവറിഞ്ഞാൽ തളർന്നുപോകും എന്നാണ് കരുതിയത്.
അച്ഛനുമമ്മയും മുറിക്കു പുറത്തുപോയപ്പോൾ ഡോക്ടറോട് ഒരു സ്വകാര്യം പറയാനുണ്ടെന്നായി മനു. തനിക്ക് കാര്യങ്ങളെല്ലാമറിയാമെന്ന് പതിഞ്ഞ ശബ്ദത്തിൽ അവൻ വ്യക്തമാക്കി. താന്‍ ഇനി ആറുമാസത്തിലേറെ ജീവിച്ചിരിക്കില്ലെന്ന് മനസ്സിലായി. ഇക്കാര്യം അച്ഛനുമമ്മയും അറിഞ്ഞാൽ താങ്ങാനാകില്ലെന്നും കൂട്ടിച്ചേർത്തു. പക്ഷേ, മനുവിനുകൊടുത്ത വാക്ക് പാലിക്കാനായില്ലെന്ന് ഡോക്ടർ പറയുന്നു. കാരണം അവനോ ടൊപ്പമുള്ള ഓരോ നിമിഷവും അമൂല്യമാണെന്ന് അച്ഛനമ്മമാരെ അറിയിക്കണമായിരുന്നു.
ഡോ. സുധീറിനെ കാണാൻ മനുവിന്റെ അച്ഛനമ്മമാർ ഈയിടെ വീണ്ടുമെത്തി. കുട്ടിയുടെ കാര്യം ഡോക്ടർ അന്വേഷിച്ചപ്പോളാണ് അവൻ കഴിഞ്ഞമാസം ലോകം വിട്ടുപോയതറിഞ്ഞത്. ഇതോടെയാണ് മനുവിന്റെ കഥ ട്വിറ്ററിലൂടെ പുറത്തുവിടാൻ തീരുമാനിച്ചതെന്ന് ഡോക്ടർ പറയുന്നു.
Content Highlights: 'Don't Tell My Parents That I've Cancer' Heart-Touching Request Of 6 Yr-Old To Hyderabad Doctor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..