'എത്ര ശക്തരായാലും വിട്ടുവീഴ്ച വേണ്ട'; അഴിമതിവിരുദ്ധ ഏജന്‍സികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മോദി


എത്ര ശക്തരായാലും അഴിമതി കാണിക്കുന്നവരെ വെറുതേ വിടരുതെന്ന് മോദി ആഹ്വാനം ചെയ്തു

കേന്ദ്ര വിജിലൻസ് കമ്മീഷന്റെ പരിപാടിയിൽ പ്രധാനമന്ത്രി | Photo: PTI

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനമുയരവേ അഴിമതിവിരുദ്ധ ഏജന്‍സികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷിപ്ത താല്‍പര്യക്കാരുടെ അപവാദങ്ങളുടെ പേരില്‍ അഴിമതിക്കെതിരെയുള്ള നടപടികളില്‍ പ്രതിരോധത്തിലാകേണ്ടതില്ലെന്ന് ഏജന്‍സികളോട് മോദി പറഞ്ഞു. എത്ര ശക്തരായാലും അഴിമതി കാണിക്കുന്നവരെ വെറുതേ വിടരുതെന്നും കേന്ദ്ര വിജലന്‍സ് കമ്മീഷന്റെ വിജിലന്‍സ് ബോധവത്കരണ വാരാചരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

'അഴിമതിക്കാര്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വിജിലന്‍സ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യം. അഴിമതിക്കാരായ ഓരോ വ്യക്തിയെക്കൊണ്ടും സമൂഹത്തിന് മുന്നില്‍ കണക്കുപറയിക്കണം. അത്തരമൊരു സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. അഴിമതിക്കാരാണെന്ന് തെളിയിക്കപ്പെട്ടവര്‍ക്ക് സ്തുതിപാടുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സത്യസന്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് അത്തരക്കാരുടെ അടുത്ത് പോകുന്നതിലും അവര്‍ക്കൊപ്പം ചിത്രമെടുക്കുന്നതിലും യാതൊരു ലജ്ജയും തോന്നുന്നില്ല. ഇത് ഇന്ത്യന്‍ സമൂഹത്തിന് നല്ലതല്ല'; പ്രധാനമന്ത്രി പറഞ്ഞു.'അഴിമതിക്കെതിരേയും അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരേയും പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികള്‍ പ്രതിരോധത്തിലാവേണ്ടകാര്യമില്ല. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ യാതൊരു കുറ്റബോധത്തിന്റേയും ആവശ്യമില്ല. രാഷ്ട്രീയ അജന്‍ഡയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ല. എന്നാല്‍, രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അഴിമതിക്കെതിരെ സര്‍ക്കാര്‍ കാണിക്കുന്ന അതേ ഇച്ഛാശക്തി എല്ലാ വകുപ്പുകളും കാണിക്കണം. സത്യസന്ധതയുടെ വഴിയില്‍ നിങ്ങള്‍ യാത്രചെയ്യുമ്പോള്‍ ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. കോളനിവത്കരണത്തിലൂടെ ലഭിച്ച അഴിമതിയുടേയും ചൂഷണത്തിന്റേയും പാരമ്പര്യം സ്വാതന്ത്ര്യം ലഭിച്ച ശേഷവും രാജ്യത്ത് തുടര്‍ന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എട്ടുവര്‍ഷം കൊണ്ട് തന്റെ നേതൃത്വത്തിലുള്ള ഭരണം വ്യവസ്ഥിതികളില്‍ മാറ്റം കൊണ്ടുവന്ന് സുതാര്യത സൃഷ്ടിച്ചുവെന്ന് മോദി അവകാശപ്പെട്ടു.

Content Highlights: PM Narendra Modi against corruption and corrupted


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented