വോട്ടര്‍ ഐ‍ഡി ആധാറുമായി ബന്ധിപ്പിക്കരുത്- രവിശങ്കര്‍ പ്രസാദ്


ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നവരാണെന്ന ആരോപണം നേരിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല

ബെംഗളൂരു: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. എന്റെ വ്യക്തിപരമായ അഭിപ്രായം ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കരുത് എന്നാണ്. എന്നാല്‍ ഐടി മന്ത്രി എന്ന നിലയിലല്ല താനിക്കാര്യം പറയുന്നതെന്നും ബെംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നവരാണെന്ന ആരോപണം നേരിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ ജനങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലും അവര്‍ കാണുന്ന സിനിമകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുകയാണെന്ന് നമ്മുടെ ശത്രുക്കള്‍ പറയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ആധാറിന് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. ക്ഷേമ പദ്ധതികളുടെ നേട്ടങ്ങള്‍ സുതാര്യമായി നടപ്പാക്കാന്‍ ഇതിന് സാധിക്കും. നരേന്ദ്ര മോദിയുടെയും മന്‍മോഹന്‍ സിങിന്റെയും ആധാര്‍ പദ്ധതികളില്‍ വ്യക്തമായ വ്യത്യാസമുണ്ട്. മന്‍മോഹന്റെ ആധാറിന് നിയമത്തിന്റെ പിന്തുണയില്ലായിരുന്നു. എന്നാല്‍ നിയമത്തിന്റെ പിന്തുണയോടെയുള്ളതാണ് മോദിയുടെ ആധാര്‍. ഇത് സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പ് നല്‍കുന്നെന്നും രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു.

ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായി 80 കോടിയോളം മൊബൈല്‍ നമ്പറുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദാരിദ്ര്യ ക്ഷേമത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്ന ഓരോ രൂപയില്‍ നിന്ന് 15 പൈസ മാത്രമെ അതിന്റെ അവകാശികള്‍ക്ക് ലഭിക്കുന്നുള്ളുവെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ സര്‍ക്കാര്‍ 1000 രൂപ നല്‍കിയാല്‍ പൂര്‍ണ്ണമായും യഥാര്‍ത്ഥ അവകാശികളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented