അമരീന്ദര്‍ സിംഗിനെ നിരാശനാക്കരുത്: പാര്‍ട്ടി ഹൈക്കമാന്‍ഡിനോടു ഭരണകക്ഷി എംഎല്‍എമാര്‍


അമരീന്ദർ സിംഗ്| facebook.com|Capt.Amarinder

ഛണ്ഡീഗഢ്: മുന്‍ മന്ത്രി നവ്‌ജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിന്റെ അദ്ധ്യക്ഷനായി നിയമിച്ച പശ്ചാത്തലത്തില്‍ നിയമസഭയിലെ 10 എംഎല്‍എമാര്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് പിന്തുണയുമായെത്തി.

തന്റെ നിന്ദ്യമായ ട്വീറ്റുകള്‍ക്ക് മാപ്പ് പറയുന്നതു വരെ സിദ്ധുവിനെ കാണില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അവര്‍ പിന്തുണച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ ജനമധ്യത്തില്‍ സിദ്ധു മാപ്പു പറയണമെന്നും അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.അടുത്തിടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു കോണ്‍ഗ്രസില്‍ ചേര്‍ന്ന മൂന്ന് പേര്‍ ഉള്‍പ്പെടുന്ന നിയമസഭാംഗങ്ങളാണ് സിദ്ധുവിനെതിരെയുള്ള പ്രതികരണവുമായി രംഗത്തെത്തിയത്.


''സിദ്ധു പാര്‍ട്ടിക്കൊരു മുതല്‍ക്കൂട്ട് തന്നെയാണ്.എന്നാല്‍ സ്വന്തം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പരസ്യമായി അപലപിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കി. പിസിസി അദ്ധ്യക്ഷന്റെ നിയമനം പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെങ്കിലും നിലവില്‍ പാര്‍ട്ടി നാണം കെട്ടു നില്‍ക്കുകയാണ്- അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.


1984 ല്‍ ദര്‍ബാര്‍ സാഹിബിനെതിരായ ആക്രമണം ദില്ലിയിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും സിഖുകാര്‍ വംശഹത്യ നടത്താന്‍ കാരണമായിരുന്നു. അതിനു ശേഷം അമരീന്ദര്‍ സിംഗ് മൂലമാണ് പാര്‍ട്ടി പഞ്ചാബില്‍ അധികാരം നേടിയത്.


2004 ലെ വാട്ടര്‍സ് കരാര്‍ നിയമം പാസാക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ കസേര പോലും അപകടത്തിലായിരുന്നു. എങ്കിലും വിവിധ സമൂഹവിഭാഗങ്ങളിലുള്ളവര്‍ പ്രത്യേകിച്ചും സംസ്ഥാനത്തെ കര്‍ഷകര്‍ അദ്ദേഹം വളരെയധികം ബഹുമാനിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടിയുടെ കുടിപ്പകയ്ക്കും അമരീന്ദര്‍ സിങ്ങ് ഇരയായിട്ടുണ്ട്.

ഇപ്പോള്‍ പാര്‍ട്ടിയെ പല ദിശകളിലേക്കായി വലിച്ചിഴയ്ക്കുന്നത് ആറു മാസത്തിനു ശേഷം നടക്കാന്‍ പോകുന്ന ഇലക്ഷനിലെ സാധ്യതകളെ ഇല്ലാതാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

''പാര്‍ട്ടിയെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഹൈക്കമാന്‍ഡ് തങ്ങളുടെ നിര്‍ദേശങ്ങളെ മാനിക്കുമെന്ന പ്രതീക്ഷയുണ്ട്. ഒപ്പം അമരീന്ദര്‍ സിംഗിന്റെ സംഭാവനകളെയും'' - എംഎല്‍എമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highligts: Don't let Amarinder Singh down, say 10 Punjab legislators

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented