അസമില്‍ നിരവധി നല്ല ഹോട്ടലുകളുണ്ട്; ആര്‍ക്കും വരാം, ശിവസേനാ വിമതരെ അറിയില്ല - അസം മുഖ്യമന്ത്രി


ഹിമന്ത ബിശ്വ ശർമ

ഗുവാഹാട്ടി: ശിവസേനയിലെ വിമതര്‍ ഗുവാഹാട്ടിയലെ ഹോട്ടലില്‍ സുഖിച്ച് കഴിയുമ്പോള്‍ അവരെ സംരക്ഷിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍ നിരവധി നല്ല ഹോട്ടലുകളുണ്ടെന്നും ആര്‍ക്കും അവിടെ വരാമെന്നും ശര്‍മ പറഞ്ഞു. ഏത് സംസ്ഥാനത്തെ എം.എല്‍.എമാര്‍ക്കും ഇവിടെ താമസിക്കാം. മഹാരാഷ്ട്രയിലെ വിമതര്‍ ഗുവാഹാട്ടിയില്‍ ഉള്ളതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അസം വലിയ പ്രളയക്കെടുതിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കോടികള്‍ ചെലവഴിച്ച് വിമത എം.എല്‍.എമാരെ അസം മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിമത എം.എല്‍.എമാരെ ആദ്യം സൂറത്തിലെത്തിച്ച ശേഷമാണ് അവരെ ഗുവാഹാട്ടിയിലെ ഹോട്ടലിലേക്കെത്തിച്ചത്. അവിടെ നിന്നുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു. വിരസതമാറ്റാന്‍ ചെസ്സ് കളിയടക്കം നടക്കുന്നതിന്റെ ദൃശ്യങ്ങളും വന്നിരുന്നു.

എം.എല്‍.എമാര്‍ ചാടിപ്പോവാതിരിക്കാന്‍ ഇവര്‍ താമസിക്കുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ഏജന്‍സിയില്‍ നിന്ന് സുരക്ഷ പോലീസ് ഏറ്റെടുത്തിരുന്നു. സാധാരണക്കാരെ ഹോട്ടലിന് പരിസരത്ത് പോലും അടുപ്പിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങളാണ്. നേരത്തെ താമസത്തിനായി മുറികള്‍ ബുക്ക് ചെയ്തവരെ മാത്രമാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്.

Content Highlights: Don't Know If Maharashtra MLAs Here": Assam Chief Minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Saji Cheriyan

2 min

പറഞ്ഞു കുടുങ്ങി; ഒടുവില്‍ പോംവഴിയില്ലാതെ രാജി

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented