ഭോപ്പാല്‍: തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തില്‍ യുവാവ് ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്തു. മധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിലാണ് സംഭവം. 

യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവിനെതിരേ കേസെടുത്തതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ അനില്‍ സോന്‍കാര്‍ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ ക്രൂരതക്കിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 

എന്നാല്‍ ഭര്‍ത്താവിനെതിരെ കടുത്ത നടപടികളൊന്നുമെടുക്കരുതെന്ന് യുവതി പോലീസിനോട് അപേക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം തുടരരുതെന്ന് താക്കീത് നല്‍കി വിട്ടാല്‍ മതിയെന്നാണ് യുവതിയുടെ അപേക്ഷയെന്ന് പോലീസ് വക്താവ് അറിയിച്ചു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Don't Arrest Him, Woman Tells Cops After Husband Sews Up Her Genitals