സ്ത്രീപക്ഷ ചിന്ത രൂപപ്പെടുത്തിയത് കുട്ടിക്കാലത്ത് ഒപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരി -ചീഫ് ജസ്റ്റിസ്


'ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ എനിക്ക് ഒരുപാട് മനോഹരമായ കഥകള്‍ പറഞ്ഞുതന്നു. അവര്‍ മികച്ചൊരു ഫെമിനിസ്റ്റായിരുന്നു. ഗ്രാമീണ ഇന്ത്യയുടെ യാഥാര്‍ഥ്യങ്ങള്‍ എനിക്ക് പരിചയപ്പെടുത്തി തന്നത് അവരായിരുന്നു'

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് | Photo: ANI

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് ഒപ്പമുണ്ടായിരുന്ന ഭീംഭായ് ഗാമട് എന്ന വീട്ടുജോലിക്കാരിയാണ് തന്റെ എക്കാലത്തേയും വലിയ പ്രചോദനമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. തന്നില്‍ സ്ത്രീപക്ഷ സമീപനം
രൂപപ്പെടുത്തിയെടുക്കാന്‍ കാരണമായതും അവരാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്ഥാനമേറ്റെടുത്ത ശേഷം നല്‍കിയ അഭിമുഖത്തില്‍ ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'കുട്ടിക്കാലത്ത് ഭീംഭായിയോടൊപ്പം ഒരുപാട് സമയം ചെലവഴിക്കുമായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ എനിക്ക് ഒരുപാട് മനോഹരമായ കഥകള്‍ പറഞ്ഞുതന്നു. അവര്‍ മികച്ചൊരു ഫെമിനിസ്റ്റായിരുന്നു. ഗ്രാമീണ ഇന്ത്യയുടെ യാഥാര്‍ഥ്യങ്ങള്‍ എനിക്ക് പരിചയപ്പെടുത്തി തന്നത് അവരായിരുന്നു. പ്രാഥമിക മൂല്യങ്ങള്‍ പലതും ഞാന്‍ പഠിച്ചത് അവരില്‍ നിന്നായിരുന്നു'- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എല്ലാകാലത്തേയും തന്റെ ശക്തിസ്തംഭം കുടുംബമായിരുന്നു. ഭാര്യ കല്‍പന എന്റെ ബെസ്റ്റ് ഫ്രണ്ടും, വിമര്‍ശകയും വഴികാട്ടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉന്നതബോധത്തിലേക്ക് തന്നെ നയിച്ചത് യോഗഗുരുവായിരുന്ന അനന്ത് ലിമായെ അയിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'എന്നെ വ്യായാമം മാത്രമാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുമായിരുന്നു. ഉയര്‍ന്ന ബോധം ഞാന്‍ സ്വന്തമായി തന്നെ സ്വായത്തമാക്കണമെന്നും അദ്ദേഹം പറയുമായിരുന്നു. പുലര്‍ച്ചെ അദ്ദേഹത്തിനൊപ്പം അഭ്യസിക്കുന്നത് എന്നെ സ്വന്തം ആത്മീയ യാത്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി.'- ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിയമപഠനകാലത്തെ തന്റെ അധ്യാപകന്‍ പ്രൊഫ. ലോതിക സര്‍ക്കാരും ലിംഗ വിവേചനത്തിനെതിരെ പോരാടിയ യു.എസ്. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് റുത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗും തന്നെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പുറമേ പുസ്തകങ്ങളും തന്നെ സ്വാധീനിച്ചതായി അദ്ദേഹം വ്യക്തമാക്കി. മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായപ്പോഴാണ് താന്‍ നിരന്തരവായനക്കാരനായത്. അത് പിന്നീട് ജീവിതത്തിന്റെ ഭാഗമായി. അക്കാലത്ത് വിവിധ തരത്തിലുള്ള പുസ്തകങ്ങള്‍ വായിച്ചു. സോമര്‍സെറ്റ് മോം, സി.എല്‍.ആര്‍. ജെയിംസ്, ആല്‍ബി സാക്‌സ്‌, അലന്‍ പാറ്റണ്‍, ഹാര്‍പ്പര്‍ ലീ, ബ്രയന്‍ വയ്‌സ്, മുന്‍ഷി പ്രേം ചന്ദ്, മഹാദേവി വര്‍മ, രാംധാരി സിങ് ദിന്‍കര്‍, പു.ല. ദേശ്പാണ്ഡെ എന്നിവരാണ് തന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Domestic help yoga teacher college prof US judge are my inspiration says CJI DY Chandrachud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented