Screengrab | Twitter Video
സൗഹൃദം സുന്ദരമായ ഒരു വാക്കും അനുഭവവുമാണ്. സൗഹൃദം ഒരു കുരങ്ങും നായയും തമ്മിലാകുമ്പോള്‍ ഏറെ കൗതുകം പകരും. ഒരു കുരങ്ങന് കുഞ്ഞ് നടത്തുന്ന മോഷണശ്രമവും അതിന് സര്‍വവിധ സഹായവും നല്കുന്ന അവന്റെ ചങ്ങാതിയായ നായയും ചേര്‍ന്നുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഒരു കടയുടെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ചിപ്സ് പാക്കറ്റ് പറിച്ചെടുക്കാനുള്ള ശ്രമമാണ് കുരങ്ങിന്റേത്. അതിന് സഹായിക്കുന്നതാവട്ടെ അവന്റെ ചങ്ങാതിയായ നായയും. നായയുടെ മുകളില്‍ കയറി നിന്നാണ് അല്പം ഉയരത്തിലുള്ള ചിപ്സ് പാക്കറ്റ് മോഷ്ടിക്കാന്‍ കുരങ്ങന് നടത്തുന്നത്. കയ്യെത്തി പാക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ട് കുട്ടുകാരന്റെ പുറത്തുനിന്ന് താഴെ വീഴുന്നുണ്ടെങ്കിലും തോല്‍വി സമ്മതിക്കാതെ ഞൊടിയിടക്കുള്ളത്തില് വീണ്ടും നായയുടെ പുറത്ത് ചാടിക്കയറുകയും ശ്രമം തുടരുകയും ചെയ്യുന്നു. ഇടയ്ക്ക് ചുറ്റുപാടുമുള്ളവര്‍ നോക്കുന്നുണ്ടോയെന്ന് പാളി നോക്കുന്നുമുണ്ട്.
പതിനൊന്ന് സെക്കന്‍ഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ വീണ്ടും വീഡിയോ ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചിരിക്കുകയാണ്. വീഡിയോ കണ്ട് തന്റെ സുഹൃത്തിനെ ഓര്മ വന്നെന്ന് പലരും കമന്റ് ചെയ്തു. നായയും കുരങ്ങും ഒരു കാലത്തും സ്നേഹത്തിലാവില്ലെന്നായിരുന്നു മുന്‍കാലത്തെ ചൊല്ല്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയിച്ച് നിരവധി വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. തന്റെ പ്രിയപ്പെട്ട നായയുടെ പുറത്തുമാത്രം കയറി യാത്രചെയ്യുന്ന ഒരു കുട്ടിക്കുരങ്ങിന്റെ വീഡിയോ രണ്ട് കൊല്ലം മുമ്പ് വൈറലായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..