നായയെ കാറില്‍ കെട്ടിവലിച്ച് ഡോക്ടറുടെ ക്രൂരത, പ്രതിഷേധം; പോലീസ് കേസെടുത്തു | VIDEO


നായയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യം. photo: DHFJodhpur

ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ നായയെ കാറില്‍ കെട്ടിവലിച്ച് വണ്ടിയോടിച്ച ഡോക്ടര്‍ക്കെതിരേ പ്രതിഷേധം ശക്തം. പ്ലാസ്റ്റിക് സര്‍ജനായ ഡോ. രജ്‌നീഷ് ഗ്വലയാണ് നായയോട് കൊടുംക്രൂരത കാണിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരേ ശാസ്ത്രീ നഗര്‍ പോലീസ് കേസെടുത്തു.

നീളമുള്ള കയര്‍ നായുടെ കഴുത്തില്‍ കെട്ടിവലിച്ച് ഡോക്ടര്‍ കാറോടിച്ച് പോകുന്ന 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. നായ കാറിനൊപ്പം ഓടാന്‍ പാടുപെടുന്നത് വീഡിയോയില്‍ കാണാം. സംഭവം നടക്കുമ്പോള്‍ കാറിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. ഇതേസമയം ബൈക്കിലെത്തിയ മറ്റൊരു യാത്രക്കാരന്‍ കാറിന് മുന്നില്‍ നിര്‍ത്തിയാണ് ഡോക്ടറുടെ ക്രൂരത തടഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് നായയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയത്.

സംഭവത്തില്‍ നായുടെ കാലിന് നിരവധി ഒടിവുകളുണ്ടെന്നാണ് വിവരം. ജോധ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ ഡോഗ് ഹോം ഫൗണ്ടേഷന്‍ സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തതോടെ ഡോക്ടര്‍ക്കെതിരേ പ്രതിഷേധം ശക്തമായത്. കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ലൈസന്‍ഡ് സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ 1960ല്‍ കൊണ്ടുവന്ന പി.സി.എ നിയമം അടിയന്തരമായി ഭേദഗതി ചെയ്യണമെന്ന ആവശ്യവും ഇതോടൊപ്പം ഉയര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ നിയമത്തില്‍ ഇതുവരെ ഭേദഗതി വരുത്തിയിട്ടില്ലെന്നും. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് കാലഹരണപ്പെട്ട ശിക്ഷയാണ് ഇപ്പോഴും ലഭിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു.

Content Highlights: Dog chained to SUV dragged on road in Jodhpur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented