പ്രതീകാത്മക ചിത്രം | Photo: maria Tan | AFP
ന്യൂഡല്‍ഹി: കൊറോണ വെറസിന്റെ മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 'ഡെല്‍റ്റ പ്ലസ്' ശ്വാസകോശത്തിലെ കോശങ്ങളെ ബാധിക്കാനാണ് സാധ്യത കൂടുതലെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് (വാക്സിനേഷന്‍) തലവന്‍ ഡോ.എന്‍.കെ.അറോറ. എന്നാല്‍ അത് ഗുരുതര രോഗത്തിന് കാരണമാകുമെന്നോ കൂടുതല്‍ പകരുന്നതാണെന്നോ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഡെല്‍റ്റ പ്ലസ് ശ്വാസകോശത്തിലെ മ്യൂക്കോസല്‍ ലൈനിംഗി( mucosal lining ) നെ ബാധിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ഇത് കേടുപാടുകള്‍ വരുത്തുന്നുണ്ടോ ഇല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഈ വകഭേദം ഗുരിതരര രോഗത്തിന് കാരണമാകുമെന്നോ, കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നോ അര്‍ഥമില്ലെന്നും അറോറ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ചില കേസുകള്‍കൂടി തിരിച്ചറിഞ്ഞ ശേഷം മാത്രമേ ഡെല്‍റ്റ പ്ലസിന്റെ ആഘാതം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഒരു ഡോസ് എങ്കിലും വാക്‌സിന്‍ ലഭിച്ച എല്ലാവരിലും ഈ രോഗം പൊതുവെ ഗുരുതരമല്ലെന്ന് തോന്നുന്നുവെന്നും അറോറ പറഞ്ഞു.
ജൂണ്‍ 11 നാണ് പുതിയ കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റ പ്ലസ് തിരിച്ചറിഞ്ഞത്. അടുത്തിടെ, ഇതിനെ ആശങ്കപ്പെടുത്തുന്ന വകഭേദമായി തരംതിരിച്ചിരുന്നു. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ഇതുവരെ 51 കേസുകള്‍ ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
Content Highlights: Does the new Delta Plus variant harm lung tissues more? This is what NTAGI chief said
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..