ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കിയാല്‍ ബലാത്സംഗം കുറയുമോയെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലു പഠനം നടത്തിയിട്ടുണ്ടോ? ബലാത്സംഗത്തിന് ഇരയായവര്‍ക്ക് ഇത് എന്ത് അനന്തരഫലമുണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി.ഹരിശങ്കറും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞത്. 

കഠുവ, ഉന്നാവോ സംഭവങ്ങള്‍ക്ക് ശേഷമാണ് പന്ത്രണ്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തിയത്. ഇതിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരുന്നു.