രവിശങ്കർ പ്രസാദ്, രാഹുൽ ഗാന്ധി | Photo: ANI, PTI
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി. മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ രാഹുലിന് സമ്പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നാണോ കോണ്‍ഗ്രസിന്റെ ആവശ്യമെന്ന് മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും അത് നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് പരിഗണിച്ചതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. കോണ്‍ഗ്രസിന് ജുഡീഷ്യറിയില്‍ വിശ്വാസമില്ലെന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ബി.ജെ.പിയുടെ നേതാക്കള്‍ കേസുകളെ നേരിട്ടിട്ടുണ്ട്. ഉപപ്രധാനമന്ത്രി ആയിരുന്നിട്ടുകൂടി എല്‍.കെ. അദ്വാനി കോടതിയില്‍ ഹാജരായി. എന്‍.ഡി.എ. സര്‍ക്കാരായിരുന്നു അധികാരത്തില്‍. എന്നിട്ടും ബി.ജെ.പി. നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചിരുന്നില്ല, രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ആണെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി. 2019-ല്‍ കര്‍ണാടകയിലെ കോളാറില്‍ പ്രസംഗിക്കവേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് സൂറത്തിലെ കോടതി രാഹുലിന് രണ്ടുവര്‍ഷത്തെ തടവ് വിധിച്ചത്.
Content Highlights: does congress want complete freedom for rahul gandhi to abuse others asks bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..