നിഷികാന്ത് ദുബേ | Photo:PTI
ഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എം.പി നിഷികാന്ത് ദുബേയുടേത് വ്യാജ എംബിഎ ബിരുദമെന്ന് ആരോപണം.വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ദുബേ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ നിഷികാന്ത് ദുബേ എന്നൊരാള്‍ ഈ കാലത്ത് പ്രവേശനം നേടുകയോ 1993 ല്‍ ഡിഗ്രി നേടി വിജയിക്കുകയോ ചെയ്തിട്ടില്ല എന്ന് ഡല്‍ഹി സര്‍വകലാശാല വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കിയത് എന്നാണ് രേഖകളോടെ മഹുവ ആരോപിക്കുന്നത്.
2019-ലെ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എം.പി പറയുന്നത് ഗ്രാമീണ മേഖലയിലെ ദാരിദ്രത്തെക്കുറിച്ച് പഠിച്ച് 2018ല്‍ പി.എച്ച്.ഡി നേടിയിട്ടുണ്ടെന്നാണ്. രാജസ്ഥാനിലെ പ്രതാപ് സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി ലഭിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 1993ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച എം.ബി.എ ബിരുദത്തെപ്പറ്റി ഈ സത്യവാങ്മൂലത്തില്‍ സൂചനകളൊന്നുമില്ല. പി.എച്ച്.ഡി.യ്ക്കായി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം ദുബേ ചേര്‍ത്ത രേഖ പ്രകാരം മനസ്സിലാകുന്നത് പ്രതാപ് സര്‍വകലാശാലയില്‍ നിന്ന് 2013-15 കാലത്ത് അദ്ദേഹം എം.ബി.എ പഠനം പൂര്‍ത്തിയാക്കി എന്നാണ്. ഈ കാലത്ത് അദ്ദേഹം എം.പിയായിരുന്നു.
നിഷികാന്ത് ദുബേയുടെ ഡല്‍ഹി സര്‍വകലാശാല എം.ബി.എ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. എം.പിയായിരിക്കെ മുഴുവന്‍ സമയ എം.ബി.എ കോഴ്സ് ചെയ്ത നേതാവിന്റെ പ്രതാപ് സര്‍വകലാശാലയിലെ ഹാജര്‍നില അറിയാന്‍ ആഗ്രഹിക്കുന്നു, ശേഷം അത് ലോക്സഭയിലെ ഹാജറും മണ്ഡലം സന്ദര്‍ശനത്തിന്റെ വിവരങ്ങളുമായി ഒത്തുനോക്കണമെന്നും മഹുവ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയ്ക്ക് വേണ്ടി നോട്ടീസ് നല്‍കിയത് നിഷികാന്ത് ദുബേ എംപിയാണ്.
Content Highlights: Documents proving fake degree of BJP MP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..