58-കാരന്റെ ആമാശയത്തില്‍ നിന്ന് നീക്കം ചെയ്തത്‌ 187 നാണയങ്ങള്‍ ;ഒന്നരക്കിലോയോളം തൂക്കം


Photo : Twitter / ANI

ബെംഗളൂരു: കര്‍ണാടകയില്‍ മാനസികവൈകല്യമുള്ള അമ്പത്തിയെട്ടുകാരന്റെ ആമാശയത്തില്‍ നിന്ന് 187 നാണയങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ബഗല്‍കോട്ടിലെ ഹനഗല്‍ ശ്രീ കുമാരേശ്വര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് അപൂര്‍വമായ ശസ്ത്രക്രിയ നടന്നത്.

മാനസികവൈകല്യത്തിന്‌ ചികിത്സയിലായിരുന്ന ദ്യാമപ്പ ഹരിജന്‍ നാണയങ്ങള്‍ വിഴുങ്ങുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയിലെത്തിച്ച ദ്യാമപ്പയെ എക്‌സ്‌റേ, എന്‍ഡോസ്‌കോപ്പി തുടങ്ങിയ വിദഗ്ധപരിശോധനകള്‍ക്ക് വിധേയമാക്കിയതോടെയാണ് ആമാശയത്തിനുള്ളില്‍ നാണയങ്ങള്‍ കണ്ടെത്തിയതെന്ന് ശസ്ത്രക്രിയ നടത്തിയ സോക്ടര്‍ ഈശ്വര്‍ കലാബുര്‍ഗി പറഞ്ഞു. അഞ്ച് രൂപയുടെ 56 നാണയങ്ങള്‍, രണ്ട് രൂപയുടെ 51 നാണയങ്ങള്‍, 80 ഒറ്റരൂപ നാണയങ്ങള്‍ എന്നിവയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ആമാശയത്തിന്റെ വിവിധ ഭാഗങ്ങളിലാണ് നാണയങ്ങള്‍ തങ്ങിനിന്നിരുന്നത്. കഴിഞ്ഞ രണ്ട്-മൂന്ന് മാസത്തിനിടെ ദ്യാമപ്പ അകത്താക്കിയത് ഒന്നരക്കിലോയോളം ഭാരമുള്ള നാണയക്കൂട്ടമാണ്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് നാണയങ്ങള്‍ നീക്കം ചെയ്യാനായത്. രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.


Content Highlights: Doctors remove, 187 coins, schizophrenia patient's stomach, Karnataka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented