ഹൈദരാബാദ്: സീലിങ് ഫാന്‍ പൊട്ടിവീണ് സഹപ്രവര്‍ത്തകയുടെ തലയ്ക്ക് പരിക്കേറ്റതിന് പിന്നാലെ ഹെല്‍മെറ്റ് ധരിച്ച് ഡ്യൂട്ടിയെടുത്ത് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. 

ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ത്വക് രോഗ വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടര്‍ക്കാണ് ഫാന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തലക്ക് പരിക്കേറ്റത്. 

സംഭവത്തില്‍ പ്രതിഷേധിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം, ആശുപത്രി സൂപ്രണ്ടിനെ കാണുകയും തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. 

ഇത്തരം അപകടങ്ങള്‍ ആശുപത്രിയില്‍ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞെന്നും ഇതുവരെ ഇവയൊന്നും രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ ഗുരുതര പരിക്ക് ഉണ്ടാകാത്തതില്‍ സന്തോഷമുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. എന്നാല്‍ ഇനിയും ഇത്തരം സംഭവം ഉണ്ടാവുകയും അധികൃതര്‍ ഉത്തരമില്ലാതെ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും നിവേദനത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

content highlights: doctors protest waering helmet on duty after fan fell on collegue