പ്രതീകാത്മക ചിത്രം Image Credit: Getty Images
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ 52 വയസ്സുകാരിയുടെ അണ്ഡാശയത്തില്‍ നിന്ന് 50 കി.ഗ്രാം തൂക്കമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. ഓഗ്സ്ത് 18നായിരുന്നു ശസ്ത്രക്രിയ.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രോഗിയായ സ്ത്രീക്ക് 106 കിലോ തൂക്കം വര്‍ധിച്ചിരുന്നു. കൂടാതെ ശ്വാസസംബന്ധിയായ പ്രശ്നങ്ങളും അടിവയറ്റില്‍ കഠിനമായ വേദനയും അനുഭവപ്പെട്ടു. നടക്കുന്നതിലും ഉറങ്ങുന്നതിലും ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീമന് മുഴ കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
പരിശോധനയിലാണ് വലിയ മുഴ അണ്ഡാശയത്തില്‍ കണ്ടെത്തിയത്. മുഴ വളര്‍ന്നതിനാല്‍ രോഗിക്ക് ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ടും വയറില്‍ കഠിനമായ വേദനയും ഉണ്ടായിരുന്നു. ഹീമോഗ്ലീബിന്റെ തോത് 6 ആയി കുറഞ്ഞിരുന്നുവെന്നും ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്കിയ ഡോ. അരുണ്‍ പ്രസാദ് പറഞ്ഞു.
" 30 വര്‍ത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇതുവരെ ഇത്തരമൊരു കേസ് കൈകാര്യം ചെയ്തിട്ടില്ല. 2017ല്‍ 34 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തതായിരുന്നു ഇതുവരെയുള്ള കൂടിയ കേസ്. അതിനാല്‍ തന്നെ ഈ ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. ശസ്ത്ര ക്രിയയ്ക്ക് ശേഷം രോഗിയുടെ തൂക്കം 56 ആയി കുറഞ്ഞു. അവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് "- ഡോ. അരുണ്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
Content Highlights: Doctors At Delhi's Apollo Hospital Remove 50 Kg Ovarian Tumour In 3.5 Hour
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..