രവിശങ്കർ പ്രസാദ് |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബിസിനസ്സ് നടത്തുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ നിയമങ്ങള്‍ അനുസരിക്കേണ്ടി വരുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ത്യാടുഡേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഫേസ്ബുക്ക്, വാട്സാപ്പ്, ലിങ്കിഡ്ഇന്‍ തുടങ്ങിയവയ്ക്ക് 130 കോടിയോളം ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു. ആളുകള്‍ ഈ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുകയും അതിലൂടെ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും വേണം. അതിനെ ഞങ്ങള്‍ മാനിക്കുന്നു. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ യാതൊരു പ്രശ്നവുമില്ല. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലല്ല പ്രശ്നം. അത് ദുരുപയോഗം ചെയ്യുന്നതിലാണ് പ്രശ്നം. അങ്ങനെ സംഭവിക്കുമ്പോള്‍ പിന്നെ എന്താണ് ചെയ്യുക' രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
ഇത്തരം ദുരുപയോഗങ്ങളെ പ്രതിരോധിക്കാന്‍ സാമൂഹിക മാധ്യമ കമ്പനികളോട് ഒരുപരാതി പരിഹാര ഉദ്യോഗസ്ഥനെ ഇന്ത്യയില്‍ നിയമിക്കാന്‍ പുതിയ ഐടി നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുഎസില്‍ പരാതിപ്പെടുന്നതിന് പകരം ഇത്തരം സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ സൗകര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമം, കലാപം, ഭീകരത, ബലാത്സംഗം, ദേശീയ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വാട്സാപ്പ് സന്ദേശങ്ങളുടെ ഉറവിടം അറിയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. വ്യാജ സന്ദേശങ്ങളുടെ ഉത്ഭവം അറിയാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
ഉദാഹരണത്തിന് 2020 ലെ ഡല്‍ഹി കലാപത്തില്‍, ശക്തമായ ഡിജിറ്റല്‍ ഫോറന്‍സിക് തെളിവുകള്‍ ഉണ്ടായത് കാരണം നിരവധി ആളുകള്‍ പിടിക്കപ്പെട്ടു. അതിനാല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളെ സഹായിക്കേണ്ടത് ഈ സാമൂഹിക മാധ്യമ കമ്പനികളുടെ കടമയാണെന്നും സാധാരണ വാട്സാപ്പ് ഉപയോക്താക്കളെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..