Photo: www.dnpa.co.in
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന് (ഡി.എന്‍.പി.എ.) സംഘടിപ്പിക്കുന്ന രണ്ടാമത്തെ സംവാദം വെള്ളിയാഴ്ച നടക്കും. 'ഡീകോഡിങ് ദി പബ്ലിഷര്‍-പ്ലാറ്റ്ഫോം റിലേഷന്‍ഷിപ്പ്' എന്ന വിഷയത്തില്‍ വൈകിട്ട് ആറുമണി മുതല്‍ ഓണ്‍ലൈനായാണ് സംവാദം സംഘടിപ്പിക്കുന്നത്.
കാനഡയിലെയും അമേരിക്കയിലെയും മാധ്യമരംഗത്തെ പ്രമുഖരടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ ടെക് കമ്പനികളുമായുള്ള ബന്ധത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മറ്റു പ്രശ്നങ്ങളുമാണ് ചര്‍ച്ചചെയ്യുക. ഡോ. കോട്നി സി. റാഷ് (ഫെല്ലോ, UCLA ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്നോളജി, ലോ ആന്‍ഡ് പോളിസി) ടെയ്ലര് ഓവന് (മാക്സ് ബെല്‍ സ്കൂള്‍ ഓഫ് പബ്ലിക് പോളിസി, കാനഡ) പോള്‍ ഡീഗാന്‍ (പ്രസിഡന്റ്-സിഇഒ, ന്യൂസ് മീഡിയ കാനഡ) പുനീത് ജയിന് (സിഇഒ, എച്ച്.ടി. ഡിജിറ്റല്‍) അവിനാഷ് പാണ്ഡെ (സിഇഒ, എബിപി നെറ്റ് വര്‍ക്ക്) തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കും.
ഇന്ത്യയിലെ മുന്‍നിര മാധ്യമസ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള കൂട്ടായ്മയാണ് ഡി.എന്‍.പി.എ. മാതൃഭൂമി അടക്കം രാജ്യത്തെ 17 മാധ്യമസ്ഥാപനങ്ങള്‍ ഡി.എന്‍.പി.എ. അംഗങ്ങളാണ്.
Content Highlights: DNPA Dialogue on Friday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..