ദയാനിധി മാരൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo:twitter.com/Dayanidhi_Maran
ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് വിവാദത്തിലായ ബി.ജെ.പി എം.പി തേജസ്വി സൂര്യയെ പരിഹസിച്ച് ഡി.എം.കെ എം.പി ദയാനിധി മാരന്. വിമാനത്തിലെ എമര്‍ജന്‍സി വാതിലിനടുത്ത് ഇരുന്നുകൊണ്ട് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ദയാനിധി മാരന്റെ പരിഹാസം.
'ഞാന്‍ കോയമ്പത്തൂരേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ്. എമര്‍ജന്‍സി വാതിലിനടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്, പക്ഷേ വാതില്‍ തുറക്കില്ല. അത് വിമാനത്തിനും മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് വഴി ഒരുപാട് സമയം ലാഭിക്കാം, ക്ഷമാപണ കത്ത് എഴുതേണ്ടി വരില്ലല്ലോ'. വീഡിയോയില്‍ മാരന് പറയുന്നു.
കഴിഞ്ഞ ഡിസംബര്‍ 10-നാണ് ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര തിരിക്കാനിരുന്ന വിമാനം പറന്നുയരുന്നതിനിടെ തേജസ്വി എമര്‍ജന്‍സി വാതില്‍ തുറന്നത്. ഇതിനെത്തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകുകയും ചെയ്തു. വാതില്‍ തുറന്ന യാത്രക്കാരന്റെ പേരുവിവരം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) ആദ്യം പുറത്തുവിട്ടിരുന്നില്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വാതില്‍ തുറന്നത് തേജസ്വി സൂര്യയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിക്കുന്നത്.
Content Highlights: dmk mp dayanidhi maran mocks tejasvi surya on emergency door issue in indigo flight
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..